അസമില്‍ പ്രളയം ബാധിച്ചത് 15 ലക്ഷം കുടുംബങ്ങളെ; ഏഴ് പേരെങ്കിലു മരിച്ചെന്ന് റിപ്പോര്‍ട്ട്
ഗുവഹത്തി: മണ്‍സൂണ്‍ പേമാരിയായി പെയ്തിറങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ചുരുങ്ങിയത് ഏഴ് പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായും 15 ലക്ഷം കുടുംബാംഗങ്ങളെ ബാധിച്ചതായും അധികൃതരുടെ വെളിപ്പെടുത്തല്‍. സംസ്ഥാനത്തെ 33 ജില്ലകളില്‍ 25നെയും പ്രളയം ഗുരുതരമായി ബാധിച്ചു. മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം അധികൃതര്‍ അറിയിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ ദുരിത പൂര്‍ണമാകും.
ഇപ്പോള്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് ദുരുതാശ്വാസ കാംപുകളിലേക്ക് മാറണമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവരേ 68 ക്യാംപുകളിലായി 20000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബാര്‍പേത ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിയത്.
അതേസമയം മുഖ്യമന്ത്രി ശര്‍ബാനന്ദ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് ഉടന്‍ തന്നെ ഒരു ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. നിര്‍ത്താതെ പെയ്ത മഴയില്‍ ബ്രഹ്മപുത്ര ഉള്‍പ്പെടെ സംസ്ഥാനത്തെ 10 നദികളിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നതാണ് പ്രളയത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."