ഇലണ്‍ മസ്‌ക് ടെസ്‌ല ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു
വാഷിങ്ടണ്‍: നിയമക്കുരുക്കില്‍ അകപ്പെട്ട ടെസ്‌ല മേധാവി ഇലണ്‍ മസ്‌ക് കമ്പനിയുടെ ചെയര്‍മാന്‍ പദവി ഒഴിയുന്നു. യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനുമായി (എസ്.ഇ.സി) നടത്തിയ അനുരഞ്ജന ചര്‍ച്ചയ്‌ക്കൊടുവിലാണു പുതിയ തീരുമാനം. നിക്ഷേപകരെ കള്ളക്കണക്ക് കാണിച്ചു കബളിപ്പിച്ച കേസില്‍ എസ്.ഇ.സി നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനിടെയാണു സ്ഥാനമൊഴിയാന്‍ തയാറായി മസ്‌ക് രംഗത്തെത്തിയത്.
അനുരഞ്ജനത്തിന്റെ ഭാഗമായി മസ്‌ക് സ്വന്തമായും ടെസ്‌ല കമ്പനി വേറിട്ടും 20 മില്യന്‍ ഡോളര്‍ പിഴ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡിലേക്കു പുതിയ രണ്ട് സ്വതന്ത്ര ഡയറക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തും. മസ്‌കിന്റെ പൊതുസമ്പര്‍ക്കങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാനും തീരുമാനമുണ്ട്.
ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ ഓഹരിയുടെ 20 ശതമാനം (420 ഡോളര്‍) സ്വന്തമാക്കിയതായി കാണിച്ചുള്ള ഇലണ്‍ മസ്‌കിന്റെ ട്വീറ്റാണു പുതിയ കേസിനാധാരം. കാമുകിക്കു മതിപ്പുണ്ടാക്കാനായി മസ്‌ക് വ്യാജക്കണക്കുണ്ടാക്കുകയായിരുന്നുവെന്ന് എസ്.ഇ.സി വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ തരത്തിലുമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വം കൈയാളുന്നതില്‍നിന്ന് മസ്‌കിനെ തടയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."