ജ്യോതിര്‍ഗമയ പദ്ധതിക്ക് തുടക്കമായി
കൊച്ചി: സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റിന്റെ നേതൃത്വത്തില്‍ ജില്ല ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ജ്യോതി 2017 തമസോമ ജ്യോതിര്‍ഗമയ പദ്ധതിക്ക് നടന്‍ ജയറാം തുടക്കം കുറിച്ചു.
വീല്‍ചെയറില്‍ കഴിയുന്ന പ്രിയ പ്രദീപിന് നടക്കാന്‍ സഹായിക്കുന്ന പ്രത്യേക ഉപകരണമായ ഓര്‍ത്തോസിസ് (ആങ്കിള്‍ നീ ഫൂട്ട് ഓര്‍ത്തോസിസ്) സമ്മാനിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഓട്ടിസം ബാധിച്ച അമ്മുവില്‍ നിന്ന് ആദ്യത്തെ അപേക്ഷ പദ്ധതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ മുഹമ്മദ് സഫീറുള്ള സ്വീകരിച്ചു.
കലക്ടറേറ്റിലെ പ്ലാനിംഗ് ഹാളിനു സമീപത്തായി സജ്ജീകരിച്ച കൗണ്ടറുകളില്‍ എഴുനൂറിലധികം അപേക്ഷകളാണ് ഇന്നലെ ലഭിച്ചത്. ഭിന്നശേഷിയുള്ളവരുടെ തുടര്‍ പഠനം, ഉപകരണങ്ങള്‍, പുനരധിവാസം, തൊഴില്‍ പരിശീലനം, സാമ്പത്തിക സഹായം എന്നിവയ്ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ളതാണ് പദ്ധതി. 25 വയസ്സിനു താഴെയുള്ള ആയിരം ഭിന്നശേഷിയുള്ള കുട്ടികള്‍ക്കാണ് ഈ വര്‍ഷം സഹായം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."