ഇന്റര്‍ കോണ്ടിനെന്റല് കപ്പ്: ഇന്ത്യക്ക് തോല്‍വി
അഹമ്മദാബാദ്: ഇന്റര്‍ കോണ്ടിനെന്റല് കപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ദയനീയ പരാജയം. ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് കൊറിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ താജികിസ്താനോട് 4-2ന് പരാജയപ്പെട്ട ഇന്ത്യ രണ്ട് മത്സരങ്ങളില്‍ നിന്നായി 9 ഗോളുകളാണ് വഴങ്ങിയത്. ഡിഫന്‍സിലെയും ഗോള്കീപ്പിങിലേയും പിഴവുകളാണ് ഇന്ത്യക്ക് രണ്ടാം മത്സരത്തിലും വിനയായത്. ആദ്യ മത്സരത്തില്‍നിന്ന് നിരവധി മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ ഗോളുകള്‍ വഴങ്ങി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകളാണ് ഇന്ത്യന്‍ വലയില്‍ പതിച്ചത്. രണ്ടാം പകുതിയില്‍ ലാലിയന്‍സുല ചങ്തെയിലൂടെയും (50ാം മിനുട്ട്), ഛേത്രിയിലൂടെയും (71ാം മിനുട്ട്) ഇന്ത്യ തിരിച്ചടിച്ചെങ്കിലും രണ്ട് ഗോളുകള്‍ കൂടി നേടി കൊറിയ വിജയം തട്ടിയെടുക്കുകയായിരുന്നു. ജൂലൈ 16ന് നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ സിറിയയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."