മുളവുകാട് വികസനം: സ്ഥലത്തിന് മാര്‍ക്കറ്റ് വില നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: മുളവുകാട് വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലവില പ്രകാരം മാര്‍ക്കറ്റ് വില നിശ്ചയിച്ച് റോഡ് വികസനം സാധ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ജില്ലാ കലക്ടര്‍ക്കും മുളവുകാട് പഞ്ചായത്ത് സെക്രട്ടറിക്കും ജിഡക്കുമാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കിയത്. റോഡ് വികസനം പ്രവര്‍ത്തികമാക്കാന്‍ പൊന്നും വില പ്രകാരം വസ്തു ഏറ്റെടുക്കേണ്ടി വന്നാല്‍ അപ്രകാരം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മുളവുകാട് പഞ്ചായത്ത് റോഡ് വികസനവുമായി ബന്ധപ്പെട്ട് തന്റെ ഉടമസ്ഥതതയിലുള്ള 9.5 സെന്റ് സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ സര്‍ക്കാര്‍ വിലപ്രകാരമുള്ള ന്യായമായ തുക അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പ് ജോണ്‍ ഡിസില്‍വ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
സ്ഥലം ഉടമയില്‍ നിന്നും ആര്‍ജിക്കുന്ന ഭൂമിയുടെ മൂല്യം നിശ്ചയിക്കുന്നത് ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയാണെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരന്‍ ഭൂമി വിട്ടുനല്‍കാന്‍ രേഖകള്‍ സമര്‍പ്പിച്ചില്ല. രജിസ്‌ട്രേഷന്‍ കഴിഞ്ഞ 450 ഭൂഉടമകള്‍ക്ക് കലക്ടര്‍ നിശ്ചയിച്ച ഭൂമിവില നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."