കാംകോയുടെ വാട്ടര്‍ പമ്പ്‌സെറ്റ് ഈ മാസം പുറത്തിറക്കും
നെടുമ്പാശ്ശേരി: പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ പുതിയ ഉല്‍പന്നമായ വാട്ടര്‍ പമ്പ്‌സെറ്റ് ഈ മാസം 30ന് പുറത്തിറക്കും.
രാജ്യത്തിന്റെ കാര്‍ഷികയന്ത്രവല്‍ക്കരണത്തിന് സഹായകരമായ വിവിധതരം യന്ത്രങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന കാംകോയുടെ ആറാമത്തെ ഉല്‍പന്നമാണ് വാട്ടര്‍ പമ്പ്‌സെറ്റ്.
കാര്‍ഷികരംഗം ആധുനികവല്‍ക്കരണത്തിന് ഏറെ ഗുണകരമായ പവര്‍ ടില്ലര്‍, പവര്‍ റിപ്പര്‍, ഗാര്‍ഡന്‍ ടില്ലര്‍, മിനിട്രാക്ടര്‍, ബ്രഷ് കട്ടര്‍ തുടങ്ങിയവയാണ് മറ്റ് ഉല്‍പന്നങ്ങള്‍. ചെറുകിട കര്‍ഷകര്‍ക്ക് വിളകള്‍ക്കനുസൃതമായി ഏറ്റവും ഉപയോഗപ്രദമായ ചെറുകിട യന്ത്രസാമഗ്രികള്‍ നിര്‍മ്മിച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ആവശ്യമായ സേവനത്തോടൊപ്പം എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി കാംകോ പുറത്തിറക്കിയിട്ടുള്ള പുതിയ ഉല്‍പന്നമാണ് കാംകോ പോര്‍ട്ടബിള്‍ വാട്ടര്‍ പമ്പ്‌സെറ്റ് എന്ന് കാം കോ മാനേജിങ് ഡയരക്ടര്‍ എ.ജെ ശരണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ഷികരംഗത്ത് മാറിവരുന്ന സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി 3. 5 എച്ച്.പിയുടെയും 4.5 എച്ച്.പിയുടെയും രണ്ടു മോഡലുകളാണ് ഇപ്പോള്‍ വിപണിലിറക്കുന്നത് മികച്ച ഗുണമേന്‍മ ഉറപ്പു വരുത്തുന്ന ഈ ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ വിവിധ സ്ഥലങ്ങളിലേയ്ക്ക് അനായാസം കൊണ്ടുപോകുവാന്‍ കഴിയുമെന്നും കാംകോ മാനേജിങ് ഡയരക്ടര്‍ എ.ജെ ശരണ്‍കുമാര്‍ വ്യക്തമാക്കി. അത്താണി കാംകോ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വാട്ടര്‍ പമ്പ്‌സെറ്റിന്റെ വിപണനോദ്ഘാടനം നിര്‍വഹിക്കും. സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."