രഞ്ജിത്ത് ജോണ്സണ് വധക്കേസ്; പ്രതികളെ ഇന്ന് തമിഴ്നാട്ടില്‍ കൊണ്ടുപോകും
കൊല്ലം: പേരൂര്‍ അയ്യരുമുക്ക് പ്രോമിസ് ലാന്‍ഡില്‍ രഞ്ജിത് ജോണ്സന് കൊലപാതകക്കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് തെളിവെടുപ്പിനായി തമിഴ്നാട്ടില്‍ കൊണ്ടുപോകും.
കഴിഞ്ഞ ദിവസം പോളച്ചിറ ഭാഗങ്ങളിലും പ്രതികള്‍ സഞ്ചരിച്ച മറ്റു പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുത്തു. പ്രതികള്‍ നല്കിയ മൊഴികള്‍ പരിശോധിച്ചായിരുന്നു തെളിവെടുപ്പ്. പാമ്പ് മനോജ് എന്ന ബനന്സ്, കാട്ടുണ്ണി എന്ന രഞ്ജിത്, കുക്കു എന്ന പ്രണവ്, മിനി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പോണ്ടിച്ചേരിയിലെ ലോഡ്ജില്‍നിന്നാണ് പ്രതികളെ പൊലിസ് പിടികൂടിയത്. ഓഗസ്റ്റ് 15നാണ് പ്രതികള്‍ രഞ്ജിത് ജോണ്‍സനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കാറില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയത്.
പോളച്ചിറയില്‍ എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി തമിഴ്നാട്ടില്‍ കൊണ്ടുപോകുകയായിരുന്നു.
അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുശേഷം പ്രതികളെ നാലിന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."