വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് തുടക്കം
മുക്കം: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് കോടഞ്ചേരി പുലിക്കയത്ത് തുടക്കമായി. സംസ്ഥാന ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി പുല്ലൂരാംപാറ എന്നിവയുടെ ആഭിമുഖ്യത്തില്‍ മദ്രാസ് ഫണ്‍ടൂള്‍സിന്റെ സഹകരണത്തോടെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ആദ്യ ദിവസത്തെ മത്സരങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരുവഴിഞ്ഞിപ്പുഴയില്‍ നടക്കുന്ന കയാക്കിങ് മത്സരം മലയോര മേഖലയെ ഒന്നടങ്കം ആവേശത്തിലാക്കി. രാവിലെ പത്തോടെ വിശിഷ്ടാഥിതികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.
ജോര്‍ജ് എം. തോമസ് എം.എല്‍.എ ഭദ്രദീപം കൊളുത്തി കയാക്കിങ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, അന്നമ്മാ മാത്യു, വി.ഡി ജോസഫ്, ആഗസ്തി പുല്ലാട്ട്, പുഷ്പ സുരേന്ദ്രന്‍, ജോര്‍ജ്കുട്ടി, ടി. വിശ്വനാഥന്‍, സണ്ണി കാപ്പാട്ടുമല, ഇബ്‌റാഹിം തട്ടൂര്‍, പി.വി ഉണ്ണി, സി.ജെ ടെന്നീസണ്‍, എ.കെ ഷൈജു, പി.പി ജോയി, ബെന്നി മടകാളില്‍, ടി.ടി കുര്യന്‍, അജു എമ്മാനുവല്‍, കെ.പി ചാക്കോച്ചന്‍, ബെനീറ്റോ ചാക്കോ, റോയി ഓണാട്ട്, പോള്‍സണ്‍ സംസാരിച്ചു.
സ്ലാലോം, ബോട്ടര്‍ ക്രോസ്, ഇന്റര്‍ മീഡിയറ്റര്‍ മത്സരങ്ങളാണ് ആദ്യ ദിവസം നടന്നത്. ഇറ്റലിക്കാരനായ ജാക്കോപോ നോര്‍തേരയാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്. ഇന്നു തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിലിനും പുല്ലൂരാംപാറക്കുമിടയിലുമാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."