'സ്വകാര്യ സ്‌കൂളുകള്‍ അന്യായമായി അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം'
കാഞ്ഞങ്ങാട്: ഉന്നതനിലവാരം പുലര്‍ത്തുന്നതും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതുമായ സ്വകാര്യ സ്‌കൂളുകള്‍ അന്യായമായി അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെയും അധ്യാപികമാരുടെയും യോഗം ആവശ്യപ്പട്ടു. കുട്ടികളെ എവിടെ ചേര്‍ത്തു പഠിപ്പിക്കണമെന്നത് രക്ഷിതാക്കളുടെ അവകാശമാണ്. അതവര്‍ക്കു വിട്ടുകൊടുക്കാതെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും വ്യാജപ്രചരണം നടത്തിയും സ്‌കൂളുകള്‍ക്കെതിരേ നീങ്ങുന്നതു മനുഷ്യാവകാശ ലംഘനമാണ്.
അധ്യാപക സംഘടനയിലെ ചിലരുടെ തെറ്റായ നിലപാടിനു കൂട്ടുനിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ പഠനം വഴിമുട്ടിക്കുകയും ജീവനക്കാരുടെ ജോലി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് യോഗം വ്യക്തമാക്കി.
മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍,നൂറു കണക്കിന് അധ്യാപകര്‍ എന്നിവരെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ഈ തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.
ഉദിനൂര്‍ സുകുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു പി.കെ പ്രകാശന്‍ അധ്യക്ഷനായി. കെ.വി സുരേഷ്‌കുമാര്‍, എം. ജിനേഷ്, പി.എം വിജയന്‍, പി.സുരേഷ്‌കുമാര്‍, രാജന്‍ വി.ബാലൂര്‍, ടി. പ്രഭാകരന്‍, കെ.വി ശശി, എം. ഗൗരിശങ്കര്‍, വി. രേഷ്മ, ടി.കെ പ്രീത എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."