തായ്വാന് ആയുധവില്‍പ്പന: യു.എസ് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ചൈന
ബെയ്ജിങ്: തായ്വാന് 220 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്ക്കുന്നതില് കക്ഷികളായിട്ടുള്ള യു.എസ് കമ്പനികള്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് ചൈന. അമേരിക്ക തീകൊണ്ടാണ് കളിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്കി.
ചൈനയില്‍നിന്ന് ആക്രമണഭീഷണി നേരിടുന്നതിനാലാണ് ആയുധങ്ങള്‍ വാങ്ങുന്നതെന്ന് തായ്വാന് വ്യക്തമാക്കിയിരുന്നു. യു.എസും ചൈനയും തമ്മില്‍ വ്യാപാരരംഗത്ത് നിലനില്‍ക്കുന്ന യുദ്ധം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുള്ള ആയുധ ഇടപാട് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ വഷളാക്കും.
ചൈന രാജ്യത്തിന്റെ ഭാഗമായി കാണുന്ന പ്രദേശമാണ് തായ്വാന്. വേണ്ടിവന്നാല്‍ സൈനികമായി അവിടെ ഇടപെടുമെന്നും ചൈന വ്യക്തമാക്കിയിരുന്നു. തായ്വാന് ആയുധങ്ങള്‍ വില്‍ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ജെങ് ഷുവാങ് പറഞ്ഞു. 108 അബ്രാംസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളുമാണ് യു.എസ് തായ്വാന് വില്‍ക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."