മജ്ലിസുന്നൂര് വാര്‍ഷികവും സമസ്ത നേതാക്കളുടെ അനുസ്മരണവും
ചേരൂര്‍: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്ത നേതൃത്വത്തില്‍ മജ്ലിസുന്നൂര് വാര്‍ഷികവും സമസ്ത നേതാക്കളുടെ അനുസ്മരണവും നടത്തി. സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. മഹാന്മാരുടെ മഹത്തായ പാതയാണു സമസ്തയെന്നും അതിന്റെ പിന്നാലെയാണ് നാം അടിയുറച്ചു നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് കുഞ്ഞി മുസ്ലിയാര് അധ്യക്ഷനായി. അസ്ലം അസ്ഹരി പൊയ്തുംകടവ് സമസ്ത നേതാക്കളെ അനുസ്മരിച്ചു.
മജ്ലിസുന്നൂറിനും ദുആ മജ്ലിസിന്നും സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്കി. സി.എം ഉസ്താദ് നഗറില്‍ നടന്ന ചടങ്ങില്‍ എസ്.എം ഹനീഫ് തങ്ങള്‍ അല്‍ ഹൈദ്രൂസി ചേരൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സിദ്ദീഖ് നദ് വി ചേരൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, എം.പി മുഹമ്മദ് ഫൈസി, അബ്ദുല്‍ ഖാദര്‍, അഹമ്മദ് മാളിക, എം.എ അബ്ദുല്‍ഖാദര്‍, മൂസ ഹാജി, എം.സി അബ്ദുല്ലക്കുഞ്ഞി, കെ.എം മുഹമ്മദ് കുഞ്ഞി, ജുനൈദ് ശംസുദ്ദീന്‍ ഹുദവി ചേരൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."