HOME
DETAILS
MAL
പിഞ്ചുകുഞ്ഞിനു മുലപ്പാല്‍ തടഞ്ഞ പിതാവിനെ റിമാന്‍ഡ് ചെയ്തു
backup
May 25 2017 | 20:05 PM
കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിനു മുലപ്പാല്‍ നല്കുന്നതു തടഞ്ഞുവെന്ന കേസില്‍ അറസ്റ്റിലായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. രാവണേശ്വരത്തെ പത്മാവതിയുടെ ഭര്‍ത്താവ് രവിയെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) ജയിലിലടക്കാന്‍ ഉത്തരവിട്ടത്. പത്മാവതിയുടെ ഭര്‍ത്താവ് രവിയുടെ അമ്മ പാറു, ബന്ധുക്കളായ അജയന്, ബിന്ദു, ബേബി, പുഷ്പ, സാവിത്രി എന്നിവര്‍ ചേര്‍ന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് മദ്യപിച്ചു വീട്ടിലെത്തിയ രവി പത്മാവതിയെ മര്‍ദിക്കുകയും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനെ തടയുകയും പത്മാവതിയെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."