സ്പീക്കര്‍ക്കെതിരേ സമഗ്ര അന്വേഷണം വേണം: ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തയച്ചു
തിരുവനന്തപുരം: അഴിമതി ആരോപണത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തു നല്‍കി.
നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കല്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതില്‍ അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
2017ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020ല്‍ നടത്തിയ രണ്ടാം ലോക കേരളസഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കറുടെ നടപടിയിലും അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."