കച്ചവടക്കാര്‍ക്കെതിരേ കര്‍ശന നടപടിയുമായി ലീഗല്‍ മെട്രോളജി
കാക്കനാട്: പാക്കേജസ് ആന്‍ഡ് കമോഡിറ്റീസ് നിയമം ലംഘിക്കുന്ന കച്ചവടക്കാര്‍ക്കെതിരേ കര്‍ശന നടപടിയുമായി ലീഗല്‍ മെട്രോളജി. വില്‍പനസാധനങ്ങളുടെ പരമാവധി വിലവിവരം മാത്രമല്ല അളവ് തൂക്കം, പായ്ക്ക് ചെയ്ത തിയതി, നിര്‍മാതാക്കളുടെ ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസം തുടങ്ങി കമോഡിറ്റീസ് നിയമം അനുശാസിക്കുന്ന വിവരങ്ങള്‍ പായ്ക്കറ്റിന്റെ 40 ശതമാനം സ്ഥലത്ത് ഉപഭോക്കള്‍ക്ക് കാണത്തക്ക വിധം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥഥര്‍ അറിയിച്ചു.
പാക്കേജസ് അന്‍ഡ് കമോഡിറ്റീസ് ആക്ട് 2015ലെ ഭേദഗതി ഏഴ് പ്രകാരം പായ്ക്കറ്റുകളുടെ നിശ്ചിത ശതമാനം സ്ഥലം പ്രിന്‍സിപ്പല്‍ ഡിസ്‌പ്ലേ പാനലായി ഉപയോഗിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. നിയമ പ്രകാരം പായക്കറ്റുകളുടെ 40 ശതമാനം സ്ഥലത്ത് വിലവിവരം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന പ്രിന്‍സിപ്പല്‍ ഡിസ്‌പ്ലേ പാനല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ മാര്‍ച്ച് 17 വരെ സമയം അനുവദിച്ചിരുന്നു.
എന്നാല്‍ ഭൂരിപക്ഷം നിര്‍മാതാക്കളും പായ്ക്കറ്റുകളില്‍ നിയമാനുസൃത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധയില്‍ വ്യക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."