ഓവുചാല്‍ മൂടാന്‍ നടപടിയില്ല: യാത്രക്കാര്‍ ദുരിതത്തില്‍
ചെര്‍ക്കള: ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം റോഡരികില്‍ മൂടാതെ കിടക്കുന്ന ഓവുചാല്‍ അപകട ഭീഷണിയുയര്‍ത്തുന്നു. മുകളില്‍ സ്ലാബ് ഇല്ലാത്തതു കാരണം കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരേ പോലെ അപകട ഭീഷണിയുയര്‍ത്തുന്ന ഈ ഓവുചാല്‍ മാസങ്ങള്‍ക്കു മുമ്പ് നഗര വികസനത്തിന്റെ ഭാഗമായാണ് നിര്‍മിച്ചത്.
പഴയ ഓവുചാല്‍ പൊളിച്ചു മാറ്റി പുതിയതു നിര്‍മിച്ചപ്പോള്‍ ഇതിന്റെ കുറച്ചു ഭാഗങ്ങള്‍ സ്ലാബ് ഇട്ട് മൂടിയെങ്കിലും ബസ് സ്റ്റാന്‍ഡ് കവാടം മുതല്‍ ഏതാനും ഭാഗം മൂടാതെ ബാക്കിയാവുകയായിരുന്നു. നഗരവികസനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഓവുചാല്‍ മൂടാത്തതു കാരണം ഇവിടെ വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതു പതിവായിരിക്കുകയാണ്.
രാത്രി കാലങ്ങളില്‍ ഇതുവഴി നടന്നു പോകുന്ന യാത്രക്കാരും ഓവുചാലില്‍ വീണു പരുക്കേല്‍ക്കുന്നതായി പരാതിയുണ്ട്. ഓവുചാല്‍ സ്ലാബിട്ടു മൂടാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."