പ്രവാസി ക്ഷേമ പദ്ധതികള്‍ തുടരണം: കെ.എം.സി.സി
കോഴിക്കോട്: യു.ഡി.എഫ് പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കാര്യക്ഷമമായി തുടരുകയും സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി അറബ് രാജ്യങ്ങളില്‍ നിന്നു തിരിച്ചുവരുന്ന പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുകയും ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ ജിദ്ദാ കെ.എം.സി.സി ലീഗ് ഹൗസില്‍ സംഘടിപ്പിച്ച നാട്ടിലുള്ള ഭാരവാഹികളുടെയും മുന്‍ ഭാരവാഹികളുടെയും യോഗം അഭിപ്രായപ്പെട്ടു.
ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സി.കെ അബ്ദുറഹ്മാന് അധ്യക്ഷനായി.
കെ. മൊയ്തീന് കോയ, പി. ഇസ്മാഈല്‍, അബൂബക്കര്‍ ബാഫഖി തങ്ങള്‍, കണ്ടോത്ത് മൊയ്തു ഹാജി, എന്‍.സി മുഹമ്മദ്, ടി.സി മൊയ്തീന് കോയ, ഇബ്റാഹിം കൊല്ലി, മൊയ്തു മൂശാരി, റഹീം കാക്കൂര്‍, അബ്ദുറഹ്മാന് ചാലിക്കര, അനസ് പരപ്പില്‍ സംസാരിച്ചു. വി.പി അബ്ദുറഹ്മാന് സ്വാഗതവും ടി.കെ അബ്ദുറഹ്മാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."