കാംപസുകളിലെ കഠാര രാഷ്ട്രീയം അവസാനിപ്പിക്കണം: കെ.പി.എ മജീദ്
കോഴിക്കോട്: കാംപസുകളെ എസ്.എഫ്.ഐയുടെ കഠാര രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിച്ച് അക്രമമുക്ത ജനാധിപത്യ കേന്ദ്രങ്ങളാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ ഫാസിസ്റ്റ് പ്രവര്‍ത്തനരീതി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടി കൈകൊള്ളണം. മറ്റുള്ള സംഘടനകളെയും ആശയധാരകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കൈയൂക്കും അക്രമവും നടത്തുന്നതാണ് എസ്.എഫ്.ഐയുടെ രീതി.
കോഴിക്കോട് മടപ്പള്ളി കോളജിലും കൊയിലാണ്ടി ബാഫഖി തങ്ങള്‍ കോളജിലും പെരിന്തല്‍മണ്ണ പോളിടെക്‌നിക് കോളജിലുമെല്ലാം എസ്.എഫ്.ഐ നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയ ചര്‍ച്ചയായതാണ്. ക്യാംപസുകളെ ഹിംസയിലൂടെ അടക്കിഭരിക്കാന്‍ എസ്.എഫ്.ഐ നടത്തുന്ന ശ്രമങ്ങള്‍ക്ക് സി.പി.എമ്മും സംസ്ഥാന ഭരണകൂടവുമെല്ലാം വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."