എസ്.എഫ്.ഐക്കെതിരേ തെരുവിലിറങ്ങി എ.ഐ.എസ്.എഫ്
യൂനിവേഴ്സിറ്റി കോളജില്‍ യൂനിറ്റ് രൂപീകരിച്ചു
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരേ തെരുവിലിറങ്ങി എ.ഐ.എസ്.എഫ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുല്‍ രാജ് ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി കോളജ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, യൂനിവേഴ്സിറ്റി കോളജില്‍ എ.ഐ.എസ്.എഫ് യൂനിറ്റ് രൂപീകരിച്ചതായി നേതാക്കള്‍ അറിയിച്ചു. കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി എസ്. റെനിന് സെക്രട്ടറിയായുള്ള യൂനിറ്റാണ് രൂപീകരിച്ചത്. നാളെ യൂനിറ്റ് കമ്മിറ്റി ചേരുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."