HOME
DETAILS
MAL
ലഹരിമരുന്ന് കേസ്: സഞ്ജന ഗല്‍റാണിക് ജാമ്യം
backup
December 11 2020 | 14:12 PM
ബംഗളൂരു: ലഹരിമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ജാമ്യം ലഭിച്ചത്. ജാമ്യാപേക്ഷയിൽ തനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ജാമ്യം ആവശ്യമാണെന്നും ഇത് ലഭിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സഞ്ജന കർണ്ണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് സഞ്ജനയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് സഞ്ജന അറസ്റ്റിലായത്. ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമെ രാജ്യത്തിന് പുറത്ത് നിന്നും ഇവര്‍ക്ക് ലഹരിമരുന്ന് ലഭിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."