12.5 കോടിയുടെ ഭവന പദ്ധതിയുമായി ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍
തിരുവനന്തപുരം: പ്രളയത്തില്‍ സംസ്ഥാനത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ വച്ചു നല്‍കുന്നതിനും കേടുപാട് സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കുമുള്ള പദ്ധതിയുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. പദ്ധതിക്കുവേണ്ടി വീടുകള്‍ രൂപകല്‍പ്പന ചെയ്യുന്ന ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി. ശങ്കറും ചടങ്ങില്‍ പങ്കെടുത്തു.
പ്രളയാനന്തര കേരളത്തിനായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 15 കോടി രൂപയാണ് മാറ്റിവച്ചത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി നല്‍കി. ബാക്കിവരുന്ന 12.5 കോടി രൂപയ്ക്കാണ് പുതിയ വീടുകളുടെ നിര്‍മാണവും കേടുപാട് സംഭവിച്ചയുടെ അറ്റകുറ്റപ്പണിയും ചെയ്യുക. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലക്ഷ്യമിടുന്നത്. വീടുകള്‍ പൂര്‍ണമായി നശിച്ചു പോയവര്‍ക്കും ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്കും ംംം.മേെലൃ്ീഹൗിലേലൃ.െരീാ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. പ്രദേശത്തെ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫിസര്‍ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്, വയനാട് ആസ്റ്റര്‍ വിംസ് എന്നിവിടങ്ങളിലെ ഹെല്‍പ്പ് ഡസ്‌കുകളിലും അപേക്ഷകള്‍ സ്വീകരിക്കും. ഒരു പുതിയ വീടിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെയാണ് നിര്‍മാണത്തിനായി മാറ്റിവച്ചിരിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."