ഡയാലിസിസ് സെന്റര്‍ ശിലാസ്ഥാപനം നാളെ
മാനന്തവാടി: വെള്ളമുണ്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെയും തണല്‍ വടകരയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അല്‍ഖറാമ ഫൗണ്ടേഷന്‍ വെള്ളമുണ്ട എട്ടേ നാലില്‍ സൗജന്യമായി നിര്‍മിച്ച് നല്‍കുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നാളെ ഉച്ചക്ക് 2 ന് നടക്കും.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ശിലാസ്ഥാപനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനാകും. ചടങ്ങില്‍ എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, സി മമ്മുട്ടി, കെ.എം ഷാജി എന്നിവര്‍ സംബന്ധിക്കും. പ്രവാസി വ്യവസായി കുനിങ്ങാരത്ത് അബ്ദുല്‍ നാസറാണ് 10 ഡയാലിസിസ് മെഷീന്‍ അടക്കം 3000 ത്തോളം സ്‌ക്വയര്‍ ഫീറ്റിലുള്ള കെട്ടിടവും മറ്റ് സൗകര്യങ്ങളും സൗജന്യമായി നിര്‍മിച്ച് നല്‍കിയത്.
വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കുപകരിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലവെള്ളമുണ്ട പെയിന്‍ ആന്റ് പാലിയേറ്റീവും വടകര തണലും കൂട്ടായാണ് നിര്‍വഹിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ വി തങ്കമണി, ഇബ്രാഹിം കൈപ്പാണി, എ ജോണി, സാബു പി ആന്റണി, മംഗലശ്ശേരി മാധവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."