HOME
DETAILS
MAL
നേന്ത്രവാഴ കര്‍ഷകര്‍ക്കിത് നല്ല കാലം
backup
May 25 2017 | 21:05 PM
മേപ്പാടി: നേന്ത്രകുലയുടെ വില ഉയര്‍ന്നതോടെ കര്‍ഷകര്‍ക്ക് ആശ്വാസമായി. കിലോക്ക് 30 രൂപക്ക് മുകളില്‍ വില ലഭിക്കുന്നതിനാല്‍ കൃഷി ലാഭകരമാണ്. സീസണിന്റെ ആരംഭം മുതല്‍ തന്നെ മികച്ച വിലയാണ് ലഭിക്കുന്നത്.
ഓണക്കാലത്താണ് കൂടുതല്‍ വില ലഭിക്കുക. ഇത്തവണ വേനല്‍ മഴയില്‍ വന്‍തോതില്‍ കൃഷി നശിച്ചിരുന്നു. ജില്ലയിലാകെ ഒരു ലക്ഷത്തിലേറെ കുലച്ച വാഴകള്‍ നിലംപൊത്തിയിരുന്നു അതിനാല്‍ തന്നെ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ വലിയ നിരാശയിലാണ്. ഇതര സംസ്ഥാനങ്ങളില്‍ കടുത്ത വരള്‍ച്ച കാരണം ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഇതും കേരളത്തില്‍ നേന്ത്രവാഴക്കുലയുടെ വില ഉയരാന്‍ കാരണമായി.
കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്കാണ് വയനാട്ടില്‍ നിന്നും നേന്ത്രക്കുല കയറ്റി അയക്കുന്നത്. നേന്ത്രകുല വില ഉയര്‍ന്നതോടെ വാഴ കന്നിനും വില ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."