HOME
DETAILS

ബ്ലാങ്കറ്റ് ചലഞ്ചുമായി പേരില്ലാക്കൂട്ടം: ഏറ്റെടുത്ത സോഷ്യല്‍ മീഡിയ

  
backup
December 11 2020 | 17:12 PM

anonymous-group-with-blanket-challenge-acquired-social-media

 

ശൈത്യ കാലത്ത് ഉത്തരേന്ത്യന്‍ തെരുവുകളില്‍ കഴിയുന്ന സ്വന്തമായി വീടില്ലാത്ത നിരാലംബരായ മനുഷ്യര്‍ക്കു കമ്പിളിപ്പുതപ്പുകളുമായി കേരളത്തില്‍ നിന്നൊരു വിദ്യാര്‍ത്ഥി കൂട്ടായ്മ. കോഴിക്കോട് താമരശ്ശേരി കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന 'ദി നെയിംലെസ് കമ്മ്യൂണിറ്റി' എന്ന വിദ്യാര്‍ത്ഥികള്‍ നേതൃത്വം കൊടുക്കുന്ന എന്‍.ജി.ഒ ആണ് മരവിപ്പിക്കുന്ന ഉത്തരേന്ത്യന്‍ ശൈത്യ കാലത് ഒരു പുതപ്പ് പോലും വാങ്ങാന്‍ കഴിവില്ലാത്ത തെരുവില്‍ രാത്രികള്‍ കഴിച്ചു കൂട്ടേണ്ടിവരുന്ന പാവങ്ങളെ തേടിപ്പിടിച്ചു പുതപ്പുകള്‍ വിതരണം ചെയ്യുന്നത്.

'ഡല്‍ഹിയിലും സമീപ പ്രദശങ്ങളിലും ഡിസംബര്‍ തുടക്കത്തോടെ അതി ശക്തമാകുന്ന ശൈത്യം നൂറുകണക്കിന് തെരുവ് ജീവിതകളുടെ മരണത്തിനു കാരണമാകുന്നു എന്ന വാര്‍ത്തകളില്‍ നിന്നാണ് ബ്ലാങ്കറ്റ് ചലഞ്ച് എന്ന ആശയം വികസിക്കുന്നത്. യാത്രികരും എഴുത്തുകാരും സാമൂഹ്യ സേവനത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളും അടങ്ങുന്നതുണ് ദി നെയിംലെസ് കമ്മ്യൂണിറ്റിയുടെ വളണ്ടിയര്‍മാര്‍. ഉത്തരേന്ത്യന്‍ യാത്രകളിലൂടെ നേരിട്ടറിഞ്ഞ വീടില്ലാത്തവരുടെ ശൈത്യകാലത്തെ കഷ്ടപ്പാടുകള്‍ കമ്മ്യൂണിറ്റിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും അവര്‍ക്കു വേണ്ടി നമ്മളെകൊണ്ട് എന്തു ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുകയും ചെയ്തതില്‍ നിന്നാണ് ഇങ്ങനെ ഒരു ആശയത്തിലേക് ഞങ്ങള്‍ എത്തുന്നത് ' ബ്ലാങ്കറ്റ് ചലഞ്ചിന്റെ കോര്‍ഡിനേറ്ററും ദി നെയിംലെസ് കമ്മ്യൂണിറ്റിയുടെ ജോയിന്റ് സെക്രെട്ടറിയുമായ മുബാറക് മൂസ പറഞ്ഞു.

പൂര്‍ണമായും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതിക്കുവേണ്ടിയുള്ള ഫണ്ടുകള്‍ ഇവര്‍ സ്വരൂപിചത് .ഇത്തരം ഒരു പദ്ധതിയുടെ ആവശ്യകത ബോധ്യപെടുത്തിയപ്പോള്‍ യുവജങ്ങളും വിദ്യാര്‍ത്ഥികളും ഉത്സാഹപൂര്‍വം എറ്റെടുക്കുകയായിരുന്നു .പത്തു രൂപയും അമ്പത് രൂപയും വരെ അയച്ചു കൊടുത്താണ് പലരും ചലഞ്ചിന്റെ ഭാഗമായത്. കൂടാതെ അടുത്ത സുഹൃത്തുക്കലെയും ബന്ധുക്കളെയും പലരും ചല്ലഞ്ച് ചെയ്തു.

ഡല്‍ഹിയും കേരളവും കേന്ദ്രീകരിച്ച്് രണ്ടു വ്യത്യസ്ത സംഘങ്ങളായാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് .അര്‍ഹരായ ആളുകളെ കണ്ടെത്തുകയും ബ്ലാങ്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്യുന്നത് ഡല്‍ഹി സംഘമാണ് . ഇവര്‍ മാത്രമാണ് നേരിട്ട് ഫീല്‍ഡില്‍ ഇറങ്ങുന്നത് . ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ത്വയ്ബ ഹെറിറ്റേജ് ഇവരെ പിന്തുണക്കുന്നുണ്ട് . കേരള സംഘം പണം സ്വരൂപിക്കുന്നതിലും കൂടുതല്‍ ആളുകളിലേക്ക് പദ്ധതിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നു . .ഫിനാന്‍സ് ,പര്‍ച്ചെയ്‌സിംഗ് , സോഷ്യല്‍ മീഡിയ , മാസ്സ് മീഡിയ ,ലീഗല്‍ ,ഹ്യൂമന്‍ റിസോഴ്‌സ് എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ ആയി തിരിച്ചാണ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഇവര്‍ ഉറപ്പു വരുത്തിയത്.

ദുബായിലെ ഫാഷന്‍ മോഡലുകളും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുമായ ജുമാന ഖാന്‍, അജ്മല്‍ ഖാന്‍ എന്നിവരാണ് പ്രൊജക്റ്റ് അംബാസഡര്‍മാര്‍. രണ്ടാഴ്ചകള്‍ക്കകം 550 പുതപ്പുകള്‍ വിജയകരമായി വിതരണം ചെയ്യാന്‍ ബ്ലങ്കേറ് ചല്ലഞ്ചിന് കഴിഞ്ഞിട്ടുണ്ട്. നാലാളുകള്‍ക്ക് ഉപയോഗപെടുന്ന വലിയ പുതപ്പുകളും ഉള്‍പെടുന്നതിനാല്‍ 1000 ഇല്‍ അധികം ആളുകള്‍ ഇതിന്റെ ഗുണഭോക്താള്‍ ആയി മാറുമെന്നും ഇനി 500 പുതപ്പുകള്‍ കൂടി വിതരണം ചെയ്യാനാണ് പദ്ധതി എന്നും കേരള ഓപ്പറേഷന്‍സ് തലവന്‍ ഉവൈസ് ,വിഷ്ണു എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം വിടപറയും; രാവിലെ 11 മുതൽ ഡൽഹി എ.കെ.ജി ഭവനിൽ പൊതുദർശനം

National
  •  3 months ago
No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  3 months ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  3 months ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‌അനിശ്ചിതമായി വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Kerala
  •  3 months ago