പ്രഥമ പൂമാലികാ പുരസ്‌കാരം ദാമോദരപ്പണിക്കര്‍ക്ക്
കാഞ്ഞങ്ങാട്: കെ.കെ.എന്‍ കുറുപ്പ് നേതൃത്വം നല്‍കുന്ന മലബാര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് പൂരക്കളിക്കു നല്‍കുന്ന പ്രഥമ പൂമാലിക പുരസ്‌കാരം ദാമോദരപ്പണികര്‍ക്കു 28നു രാവിലെ 10നു കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവാലയം പാലാഴി ഓഡിറ്റോറിയത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പരിപാടിയില്‍ കേന്ദ്ര സര്‍വകശാല വൈസ് ചാന്‍സിലര്‍ ഡോ.ജി ഗോപകുമാര്‍ മുഖ്യാതിഥിയാകും.
അനുമോദന സമര്‍പ്പണം പ്രഫ.മാലിനി കുറുപ്പ് നിര്‍വഹിക്കും. തുടര്‍ന്ന് കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പൂരക്കളി-മറത്തുകളി രംഗത്തെ പ്രഗത്ഭരെ ആദരിക്കും.
വൈകുന്നേരം നടക്കുന്ന സമാദരം പരിപാടിയുടെ ഭാഗമായി മാതോത്ത് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്നു ഘോഷയാത്രയായി മന്ന്യോട്ട് ശ്രീ കുഞ്ഞി വീട്ടില്‍ കണ്ണനെഴുച്ഛന്‍ നഗറിലേക്കു ദാമോദരപ്പണിക്കരെ ആനയിക്കും. ശിഷ്യന്മാര്‍ ദാമോദര പ്പണിക്കര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. തുടര്‍ന്നു മറത്തുകളിയും തിരുവാതിരയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ രാജന്‍ പെരിയ, വി. ഗോപാലകൃഷ്ണ പണിക്കര്‍, ഡോ.എം.പി നാരായണന്‍, കെ. അംബുജാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."