വികസന സെമിനാറില്‍ വിതരണം ചെയ്ത കുപ്പിവെള്ളത്തില്‍ ചത്ത പ്രാണി
രാജപുരം: പഞ്ചായത്ത് വികസന സെമിനാര്‍ നടന്ന ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്ത കുപ്പിവെള്ളത്തില്‍ ചത്ത പ്രാണിയെ കണ്ടെത്തി. കള്ളാര്‍ പഞ്ചായത്ത് വികസന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു കുടിക്കാനായി നല്‍കിയ സീല്‍ ചെയ്ത കുപ്പിവെള്ളത്തിലാണു ചത്ത ജീവിയെ കണ്ടത്.
ഡോക്ടര്‍മാര്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും നിരവധി ജനപ്രതിനിധികളും പങ്കെടുത്ത സദസിലാണ് ഈ വെള്ളം നല്‍കിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ പൂടംകല്ല് സി.എച്ച്.സിയിലെ ഡോ.സുനിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ കുടിവെള്ളം ഉപയോഗിക്കരുതെന്നു നിര്‍ദേശം നല്‍കി.
പിന്നീട് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ് ജനാര്‍ദ്ദനന്‍, ഉദ്യോഗസ്ഥന്‍ ഡോ.അനീഷ് ഫ്രാന്‍സിസ് എന്നിവരെത്തി കുടിവെള്ളം വിതരണം ചെയ്ത കടയില്‍ പരിശോധന നടത്തി. സാധനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. പ്രാണിയെ കണ്ടെത്തിയ കുപ്പി ഉള്‍പ്പെടെ രണ്ടു കുപ്പികള്‍ പരിശോധനയ്ക്കായി കോഴിക്കോട് മലാപ്പറമ്പിലെ ലാബിലേക്കയച്ചു.
ആലുവയിലെ മിസ്റ്റ് ബ്ലൂ കമ്പനിയാണു കുപ്പിവെള്ളം ഇറക്കിയത്. മാവുങ്കാലിലെ ഏജന്‍സിക്കാണ് വെള്ളത്തിന്റെ വിതരണ ചുമതല.
മലയോരത്ത് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വ്യാപകമായി എത്തുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലു അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."