ആന്തൂരില്‍ പ്രവാസി മരിക്കാനിടയായതിന്റെ കാരണം സമീപകാലത്ത് മനസിലാകുമെന്ന് മന്ത്രി
കയ്പമംഗലം (തൃശൂര്‍): ആന്തൂരില്‍ പ്രവാസിയുടെ മരണകാരണം മാധ്യമങ്ങള്‍ പറഞ്ഞതല്ലെന്ന് സമീപകാലത്ത് മനസിലാകുമെന്ന് മന്ത്രി എ.സി മൊയ്തീന്‍.
മൂന്നുപീടിക പള്ളിവളവില്‍ മതിലകം ബ്ലോക്ക് പ്രവാസി ക്ഷേമസഹകരണ സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ ലോകത്ത് നിന്ന് മടങ്ങിവരുന്നയാള്‍ക്ക് പണിയുണ്ടാകണമെങ്കില്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകണം. അതിനുവേണ്ടിയുള്ള പരിശ്രമം സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
വ്യവസായ പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ അയ്യായിരത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അതില്‍ അഞ്ച് ശതമാനം പ്രവാസികള്‍ക്കായി സംവരണം ചെയ്തിട്ടുമുണ്ട്.
കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിനുള്ള നൂലാമാലകള്‍ അവസാനിപ്പിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി വരുത്തി ഏകജാലക മൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ 30 ദിവസത്തിനകം അനുമതി ലഭിക്കും.
കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാതയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജലപാത യാഥാര്‍ഥ്യമാകുന്നതോടെ തീരദേശ ടൂറിസം വികസിക്കുമെന്നും മന്ത്രി പറഞ്ഞു. ഇ.ടി ടൈസണ്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."