ക്യാന്‍സര്‍ രോഗ സര്‍വേ ആരംഭിച്ചു
ചേര്‍ത്തല: ക്യാന്‍സര്‍ വിമുക്ത കേരളം പദ്ധതി പ്രകാരം വാരനാട് കനിവ് ചാരിറ്റബിള്‍ സെസൈറ്റി കുടുബ സര്വേആരംഭിച്ചു.
ക്യാന്‍സര്‍ രോഗ ബാധയുള്ളവരെ കണ്ടെത്തുന്നതിനും രോഗവിവരശേഖരണങ്ങളുടെ വിവരം ഏകീകരിച്ച് ക്യാന്‍സര്‍ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നതിനുമാണ് സര്‍വേ നടത്തുന്നത്. ഇതിന്റെ ഭാഗമായി തണ്ണിര്‍മുക്കം പഞ്ചായത്തിലെ 23, 22, 1, 2, വാര്‍ഡുകളിലെ എല്ലാ വിടുകളിലും സര്‍വേ പ്രവര്‍ത്തകര്‍ എത്തി വിവരശേഖരണം നടത്തും.
കുംടുംബശ്രീ, നാഷണല്‍ സര്‍വിസ് ടീം, സ്ക്കൗട്ട്, തുടങ്ങി സന്നദ്ധ സേവാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുക. കാളികുളം കൃഷ്ണ കൃപയില്‍ സുരേഷ് ബാബുവിന്റെ വിട്ടില്‍ നടന്ന കുടുംബ സര്‍വേ പഞ്ചായത്ത് അംഗം സജി ആന്റണി ഉദ്ഘാടനം ചെയ്തു. പി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. സുരേന്ദ്രന് കുട്ടികര്ത്ത, കെ.എന്‍.പുഷ്പാകരന്‍ ,ഡി. ബാബു, ആര്.രജിമോന്, എസ്. ജിമ്മി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."