കാലവര്‍ഷക്കെടുതി നേരിടാന്‍ മുന്നൊരുക്കമായി
കാസര്‍കോട്: കാലവര്‍ഷത്തെ വരവേല്‍ക്കാനും മഴക്കെടുതികള്‍ നേരിടുന്നതിനും കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം പദ്ധതി രൂപീകരിച്ചു. കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം കെ അംബുജാക്ഷന്‍ അധ്യക്ഷനായി. ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു. മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടല്‍ക്ഷോഭം നേരിടുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കും. മുങ്ങല്‍ വിദഗ്ധരെ സജ്ജരാക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന മരങ്ങളും മറ്റും നീക്കം ചെയ്യണം. വിദ്യാലയങ്ങളുടെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മഴക്കാല പൂര്‍വപ്രവര്‍ത്തനങ്ങള്‍ വൈദ്യുതി ബോര്‍ഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വീണുകിടക്കുന്ന വൈദ്യുതി ലൈനുകളില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം.
കാലവര്‍ഷത്തിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ അഗ്നിശമനസുരക്ഷാ സേന സജ്ജമാകണമെന്നും യോഗം നിര്‍ദേശം നല്‍കി. ദുരന്തനിവാരണത്തിനുളള മുന്നൊരുക്കങ്ങള്‍ എല്ലാ വകുപ്പുകളും നടത്തണം. തഹസില്‍ദാര്‍മാരും വില്ലേജ് ഓഫസര്‍മാരും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. കാലവര്‍ഷത്തില്‍ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പൊലിസ്, റവന്യൂ, അഗ്നിശമനസേന, പഞ്ചായത്ത്, ഫിഷറീസ്, ആരോഗ്യം, ജലവിഭവം, വനം വകുപ്പ്, വൈദ്യുതി, ജല അതോറിറ്റി, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."