HOME
DETAILS

ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു

  
backup
December 12 2020 | 03:12 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87-%e0%b4%9a%e0%b5%86
 
 
 
ന്യൂഡല്‍ഹി: എന്‍.ആര്‍.ഐ മെഡിക്കല്‍ സീറ്റുകളിലെ ഫീസിന്റെ ഒരു വിഹിതം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളുടെ പഠനത്തിനായി സര്‍ക്കാര്‍ ശേഖരിക്കുന്നതിനെതിരായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. 
ഇതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെയും കെ.എം.സി.ടി മെഡിക്കല്‍ കോളജിന്റെയും ഹരജികളില്‍ സുപ്രിംകോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസയച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് 20 ലക്ഷം രൂപയാണ് വാര്‍ഷിക ഫീസായി ഈടാക്കാന്‍ ഫീസ് നിര്‍ണയ സമിതി അനുമതി നല്‍കിയിരുന്നത്. ഇതില്‍ അഞ്ചു ലക്ഷം രൂപ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളുടെ പഠനത്തിനായി വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും സമിതി ഉത്തരവിട്ടിരുന്നു. 
എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുന്നതു വരെ എന്‍.ആര്‍.ഐ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്ന അധിക തുക സര്‍ക്കാര്‍ ശേഖരിക്കരുതെന്നും ഹൈക്കോടതി വിധിച്ചു. 
ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. 
ഹൈക്കോടതി വിധി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പഠനം മുടക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശും വാദിച്ചു. ഇനാംദര്‍ കേസിലെ വിധി പ്രകാരം നിയമനിര്‍മാണം ഉണ്ടാകുന്നതുവരെ എന്‍.ആര്‍.ഐ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്ന ഫീസിന്റെ ഒരു വിഹിതം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാരിന് ശേഖരിക്കാമെന്നും ഇരുവരും വാദിച്ചു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലും എന്‍.ആര്‍.ഐ സീറ്റുകളിലും രാജ്യത്ത് ഏറ്റവും കുറവ് ഫീസ് കേരളത്തിലാണെന്നും അതിനാല്‍ എന്‍.ആര്‍.ഐ വിദ്യാര്‍ഥികളില്‍നിന്ന് 20 ലക്ഷം രൂപ വീതം ഈടാക്കാന്‍ കോളജിനെ അനുവദിക്കണമെന്നുമായിരുന്നു കെ.എം.സി.ടി മെഡിക്കല്‍ കോളജിന്റെ വാദം. നേരത്തെ സര്‍ക്കാരിന് നല്‍കിയ ഫീസ് വിഹിതം തങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഉത്തരവിടണമെന്നും മെഡിക്കല്‍ കോളജ് വാദിച്ചു. ഹരജികളില്‍ സുപ്രിംകോടതി ഫെബ്രുവരിയില്‍ അന്തിമവാദം കേള്‍ക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago