കേരള ട്രാവല്‍ മാര്ട്ടിന് സമാപനം
കൊച്ചി: പ്രളയത്തിനു ശേഷം കേരള ട്രാവല്‍ മാര്‍ട്ട്-2018 പോലൊരു മേള നടത്തുന്നതിന്റെ ഔചിത്യം പോലും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്. കേരള ട്രാവല്‍ മാര്‍ട്ടിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെ.ടി.എം നടന്നില്ലായിരുന്നെങ്കില്‍ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചു വരുമായിരുന്നുവെന്ന് അറിയില്ല. അതിനാല്‍ തന്നെ കെ.ടി.എം-2018 കേരള ടൂറിസം ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കേരള ട്രാവല്‍ മാര്‍ട്ടില്‍ വിശ്വാസമര്‍പ്പിച്ചതിന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു ബയര്‍മാര്‍ക്ക് നന്ദി അറിയിച്ചു. ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ടൂറിസം വ്യവസായത്തിനൊപ്പം സര്‍ക്കാരുണ്ടെന്ന് ടൂറിസം ഡയരക്ടര്‍ പി.ബാലകിരണ്‍ ഉറപ്പ് നല്കി.കെ.ടി.ഡി.സി എം.ഡി ആര് രാഹുല്‍, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ്ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ്, മുന്‍ പ്രസിഡന്റുമാരായ റിയാസ് അഹമ്മദ്, ഏബ്രഹാം ജോര്‍ജ്, ഇ.എം നജീബ്, ജോസ് ഡൊമിനിക്, കെ.ടി.എം മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സമാപന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
പൊതുസ്വകാര്യ പങ്കാളിത്തമായിരുന്നു മേളയുടെ മുഖ്യ ആകര്‍ഷണം. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്, പുതിയ ടൂറിസം ഉല്പന്നങ്ങള്, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹൗസ്ബോട്ടുകള്‍, ആയൂര്‍വേദ റിസോര്‍ട്ടുകള്‍, സാംസ്കാരിക- കലാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ സജീവ പ്രാതിനിധ്യമാണ് മേളയില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."