കര്‍ണാടക: അഞ്ച് എം.എല്‍.എമാര്‍ കൂടി സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കര്‍ണാടകയില്‍ നിന്നുള്ള അഞ്ചു കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ കൂടി സുപ്രിംകോടതിയെ സമീപിച്ചു.
ഇതേ ആരോപണമുന്നയിച്ച് 10 വിമത എം.എല്‍.എമാര്‍ നല്കിയ ഹരജിയില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അഞ്ചു പേര് കൂടി എത്തിയിരിക്കുന്നത്. തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ കെ.ആര് രമേശ് കുമാറിന് നിര്‍ദേശം നല്‍കണമെന്നും തങ്ങളെ അയോഗ്യരാക്കാനുള്ള നീക്കം തടയണമെന്നുമാണ് എം.എല്‍.എമാരായ കെ. സുധാകര്‍, എന്‍. നാഗരാജ്, മുനിരത്ന, റോഷന് ബേഗ്, ആനന്ദ് സിങ് എന്നിവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങളെ അയോഗ്യരാക്കാനുള്ള നടപടികള്‍ നിലനില്ക്കെയല്ല തങ്ങള്‍ രാജിക്കത്ത് നല്‍കിയത്.
ഒരു വശത്ത് സ്പീക്കര്‍ എം.എല്‍.എമാരെ ഭീഷണിപ്പെടുത്താന്‍ അയോഗ്യരാക്കല്‍ അധികാരം ഉപയോഗിക്കുമ്പോള്‍ മറുവശത്ത് രാജിക്കത്തുകളില്‍ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ്. അയോഗ്യരാക്കാനുള്ള നടപടികളുടെ ഭാഗമായി ഈ മാസം 12ന് വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. നിയമസഭയിലുണ്ടായ ചില പ്രശ്നങ്ങള്‍ക്കു പിന്നാലെ ജൂലൈ 10നാണ് തങ്ങള്‍ രാജിവച്ചത്. കര്‍ണാടക അസംബ്ലിയിലെ ചട്ടം 202 പ്രകാരമാണ് രാജി സമര്‍പ്പിച്ചതെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."