HOME
DETAILS

ജസീന്തയ്ക്ക് ഇനി സൗജന്യ റേഷന്‍..!

  
backup
December 12 2020 | 03:12 AM

%e0%b4%9c%e0%b4%b8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af
 
 
 
സ്വന്തം ലേഖകന്‍ 
തിരുവനന്തപുരം: നന്ദിയുണ്ട് സാറേ... ഒത്തിരി നന്ദിയുണ്ട്... വലിയതുറ ദുരിതാശ്വാസ ക്യാംപിലെ ജസീന്ത വലിയ സന്തോഷത്തിലാണ്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ തന്റെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടിയതിന്റെ ആഹ്ലാദമാണ് മുഖത്ത്. ദുരിതാശ്വാസ കാംപിലുള്ള ഇവര്‍ക്ക് എ.പി.എല്‍ (വെള്ള റേഷന്‍ കാര്‍ഡ്) കാര്‍ഡനുവദിച്ചത് സംബന്ധിച്ച് സുപ്രഭാതം ഡിസംബര്‍ ഒന്‍പതിന് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത വന്ന് ഒരുദിവസത്തിനകം മുന്‍ഗണനാ വിഭാഗത്തിലേക്ക് ഇവരുടെ കാര്‍ഡ് മാറ്റിക്കിട്ടി.
കഴിഞ്ഞ 10ന് രാവിലെ റേഷന്‍ കടയില്‍ നിന്ന് വിളിച്ചിരുന്നതായി ജസീന്ത സുപ്രഭാതത്തോട് പറഞ്ഞു. 'കടയിലെത്തിയപ്പോള്‍ നിലവിലുള്ള കാര്‍ഡ് പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് മാറ്റിയതായി കടയുടമ പറഞ്ഞു. കാര്‍ഡില്‍ പി.എച്ച്.എച്ച് (മുന്‍ഗണനാ വിഭാഗം) എന്ന് എഴുതിയും നല്‍കി. ഉച്ചയോടെ റേഷന്‍ ഇന്‍സ്‌പെക്ടറും കാംപിലെത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റിയതായി അറിയിച്ചു. ഏതായാലും ഞങ്ങക്കിനി സൗജന്യ റേഷന്‍ കിട്ടുവല്ലോ... ഒത്തിരി ഉപകാരം'-ജസീന്ത പറഞ്ഞു.  
കടലേറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ജസീന്തയും കുടുംബവും വലിയതുറ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ ദുരിതാശ്വാസ കാംപിലാണ് താമസം. എ.പി.എല്‍ വിഭാഗത്തിലുള്ള വെള്ള റേഷന്‍ കാര്‍ഡാണ് (മുന്‍ഗണനേതര സബ്‌സിഡി രഹിത) ഇവര്‍ക്ക് അനുവദിച്ചിരുന്നത്. ഇത് ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുന്നതിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സംഭവം സുപ്രഭാതം വാര്‍ത്തയാക്കിയതോടെ ഭക്ഷ്യവകുപ്പ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. 
അതേസമയം കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുകയായിരുന്നുവെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
നവംബര്‍ മുതലേ നടപടി സ്വീകരിച്ചുവരികയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  23 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  23 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  23 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  23 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  23 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  23 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  23 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  23 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  23 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  23 days ago