HOME
DETAILS
MAL
ജസ്റ്റിസ് ഡി.കെ ജെയിന് സമിതി തെളിവെടുപ്പ് 14നും 15നും
backup
December 12 2020 | 03:12 AM
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ഡി.കെ ജെയിന് സമിതി 14,15 തിയതികളില്‍ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും. നമ്പിനാരായണനുള്പ്പടെയുള്ളവരെ കേസില്‍ക്കുടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന് എന്നിവര്‍ ഗൂഢാലോചന നടത്തിയിരുന്നോ എന്നതുള്‍പ്പടെയുള്ള വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്ക്കെതിരേ സ്വീകരിക്കേണ്ട നടപടികളും സമിതി സുപ്രിംകോടതിക്ക് ശുപാര്‍ശ ചെയ്യും. നമ്പി നാരായണനോടും അന്വേഷണ ഉദ്യോഗസ്ഥരോടും തെളിവുകള്‍ ഹാജരാക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അതോടൊപ്പം ചാരക്കേസ് അന്വേഷിച്ചിരുന്ന ഇന്റലിജന്‍സ് ബ്യൂറോയിലെയും സി.ബി.ഐയിലേയും ചില ഉദ്യോഗസ്ഥരില്‍നിന്ന് തെളിവുകള്‍ ശേഖരിക്കാനും സമിതി ആലോചിക്കുന്നുണ്ട്.
പ്രാഥമിക തെളിവെടുപ്പിന് ശേഷമേ കൂടുതല്‍ ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. 2018 സെപ്റ്റംബറിലാണ് സുപ്രിംകോടതി സമിതിക്ക് രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി.കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."