HOME
DETAILS
MAL
കേരള കോണ്‍ഗ്രസ് (എം) എന്ന പേര് പി.ജെ ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി
backup
December 12 2020 | 03:12 AM
കൊച്ചി: കേരള കോണ്‍ഗ്രസ് (എം) എന്ന പേര് പി.ജെ ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഈ പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത് പി.ജെ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ ജോസ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തില്‍ ഇടപെടരുതെന്നും കമ്മിഷന്റേത് ഭൂരിപക്ഷ തീരുമാനമാണെന്നുമുള്ള ജോസ് കെ മാണിയുടെ വാദം അംഗീകരിച്ചായിരുന്നു രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാര്‍ട്ടി രൂപീകരിച്ചതെന്ന് സിവില്‍ കോടതി കണ്ടെത്തിയെന്നും ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."