അടാട്ട് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തത് ജനദ്രോഹ നിലപാടുകള്‍ കാരണമെന്ന്
വടക്കാഞ്ചേരി: അടാട്ട് പഞ്ചായത്ത് സെക്രട്ടറി എ.എം പങ്കജത്തെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് ജനങ്ങളുടെ നിരന്തര പരാതിയെ തുടര്‍ന്നാണെന്ന് ഡോ. പി.കെ. ബിജു എം.പി.
പഞ്ചായത്ത് ഭരണസമിതിക്കെതിരേയും, ഒത്താശ ചെയ്യുന്ന സെക്രട്ടറിക്കെതിരേയും നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. തനിക്ക് നേരിട്ടും ഒട്ടേറെ പരാതി ലഭിച്ചു. ഇത് മുഖ്യമന്ത്രിയ്ക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പ് തല അന്വേഷണം നടത്തി സെക്രട്ടറി കൃത്യവിലോപം കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്ഷന്. മഴകെടുതിയില്‍ ദുരിതം അനുഭവിയ്ക്കുന്നവര്‍ക്ക് സഹായം നല്‍കാനെന്ന പേരില്‍ ഭരണ സമിതിയുടെ ഒത്താശയോടെ ജില്ലാ സഹകരണ ബാങ്കിന്റെ അമല നഗര്‍ ശാഖയില്‍ പ്രത്യേകം അകൗണ്ട് തുടങ്ങിയും , രശീത് വഴിയും പണ പിരിവ് നടത്തിയതായാണ് നാട്ടുകാരുടെ പരാതി. ഇതിന് സെക്രട്ടറിയ്ക്ക് യാതൊരു അധികാരവുമില്ല. സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിയ്ക്കുകയും, വില്ലേജ് ഓഫിസര്‍മാര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കുന്നതിന് ചുമതല നല്‍കുകയും ചെയ്തിരുന്നു. വിലേജ് ഓഫിസറുടെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുകയാണ് സെക്രട്ടറി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസറും പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."