ബാണാസുര ഡാമിലെ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍; ജൂണില്‍ പ്രവര്‍ത്തന ക്ഷമമാകും
പടിഞ്ഞാറത്തറ: രാജ്യത്തെ ആദ്യത്തെ വെള്ളത്തിലൂടെ ഒഴുകുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള സൗരോര്‍ജ വൈദ്യുതി ഉല്‍പാദനകേന്ദ്രമാകാന്‍ ബാണാസുര ഒരുങ്ങുന്നു. ഡാമിലെ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജൂണ്‍ പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. തരിയോട് മഞ്ഞൂറയില്‍ നിര്‍മാണം പൂര്‍ത്തിയായ പാനലുകള്‍ വെള്ളത്തിലുടെ ഗ്രിഡ്ഡിങ് കേന്ദ്രമായ ഡാം ഷട്ടറുകള്‍ക്ക് സമീപമെത്തിക്കുന്നതോടെ ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ പ്രവര്‍ത്തനക്ഷമമാവും.
വെള്ളത്തിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്ലാറ്റ്േഫാമുകളിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് പരീക്ഷണ വൈദ്യുത ഉല്‍പാദനം നടത്തിയത്. 30 ലക്ഷത്തോളം രൂപാ ചിലവഴിച്ച് കമ്മന സ്വദേശികളായ അജയ് തോമസും വി.എം സുധിനും നടത്തിയ പരീക്ഷണം വിജയകരമായതോടെ വിപുലമായ പദ്ധതി ആവിഷ്‌കരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതിവര്‍ഷം 15000 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പാനലുകള്‍ 110 സ്‌ക്വയര്‍ പ്രദേശത്ത് സ്ഥാപിച്ച വെള്ളത്തിലൂടെ വൈദ്യുതി കരയിലെത്തിച്ച് ഗ്രിഡ് ചെയ്തു വിജയം വരിച്ചതോടെയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രതിവര്‍ഷം ആറ് ലക്ഷം യൂനിറ്റ് വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. 2017 മാര്‍ച്ചോടെ പണി പൂര്‍ത്തിയാക്കി പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മൂന്ന് മാസം കൂടി അധികരിപ്പിച്ച് നല്‍കുകയായിരുന്നു.
തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് 9.25 കോടി രൂപാ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതല വഹിക്കുന്നത്.
നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും മഴ പെയ്ത് വെള്ളം റിസര്‍വോയറിന്റെ അഞ്ച് മീറ്ററെങ്കിലും ഉയര്‍ന്നാല്‍ മാത്രമെ സോളാര്‍ വൈദ്യുതി ഗ്രിഡ് ചെയ്യാന്‍ ഡാമിന്റെ ഷട്ടറുകള്‍ക്ക് സമീപം ഒരുക്കിയ പവര്‍ ഹൗസിനടുത്ത് പാനലുകള്‍ എത്തിക്കാന്‍ കഴിയുകയുള്ളു.
ഇതിനായുള്ള കാത്തിരിപ്പിലാണ് അധികൃതര്‍.
ജൂണ്‍ പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."