എസ്.എസ്.എല്‍.സി ജേതാക്കള്‍ക്ക് ടാബ്ലെറ്റ് വിതരണം ചെയ്തു
മുക്കം: എസ്.എസ്.എല്‍.സി ജേതാക്കള്‍ക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ടാബ്ലെറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ഉപരിപഠനത്തിനൊരു കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായാണു വിദ്യാര്‍ഥികള്‍ക്ക് ടാബ്ലെറ്റ് നല്‍കിയത്. കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് വിതരണം ചെയ്തു. കിഴക്കേവല്ലത്തായ് ശാന്താ ദാമോധരന് എന്‍ഡോവ്മെന്റ് വൈസ് പ്രസിഡന്റ് വി.പി ജമീലയും നൂറുശതമാനം വിജയം നേടിയ മരഞ്ചാട്ടി എം.ജി.എച്ച്.എസിനുള്ള അവാര്‍ഡ് എ.ഇ.ഒ ലൂക്കോസ് മാത്യുവും പഞ്ചായത്തിലെ മികച്ച പൊതുവിദ്യാലയത്തിനുള്ള അവാര്‍ഡ് ജോര്‍ജ് എം. തോമസ് എം.എല്‍.എയും നല്കി. ചടങ്ങില്‍ കാരശ്ശേരി ബാങ്ക് ചെയര്മാന് എന്‍.കെ അബ്ദുറഹ്മാന് മുഖ്യാതിഥിയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സജി തോമസ്, ടി. വിശ്വനാഥന്, അബ്ദുല്ല കുമാരനെല്ലൂര്‍, ലിസി സ്കറിയ, വി. ജയപ്രകാശ്, വി.എന്‍ ശുഹൈബ് സംസാരാച്ചു.
അതേസമയം, പരിപാടി നടക്കുന്ന സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ സുഹറ കരുവോട്ടിനെ ചടങ്ങിലേക്കു ക്ഷണിക്കാത്തതിലും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ടാബ്ലെറ്റ് നല്കാന് നടപടിയില്ലാത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ചടങ്ങ് ബഹിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."