HOME
DETAILS
MAL
സ്പീക്കര്‍ക്കെതിരായ ആരോപണം: ഗവര്‍ണര്‍ക്ക് പരാതി നല്‍കിയെന്ന് ചെന്നിത്തല
backup
December 12 2020 | 03:12 AM
നിയമസഭാസമിതി അന്വേഷിക്കണമെന്നും ആവശ്യം
കണ്ണൂര്‍: സ്പീക്കര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു.
എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്നു പറയുന്ന സ്പീക്കര്‍, ഉന്നയിച്ച ആരോപണങ്ങളില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയെ വച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പ്രസ്‌ക്ലബിന്റെ തദ്ദേശപ്പോര് തെരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ ആവശ്യപ്പെട്ടു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല, രേഖകളുടെ അടിസ്ഥാനത്തില്‍ വസ്തുതാപരമായ ആരോപണമാണ് താന്‍ ഉന്നയിച്ചത്. മറുപടി നല്‍കിയ സ്പീക്കര്‍ അവ നിഷേധിക്കാതെ ശരിവയ്ക്കുകയാണ് ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കര്‍ സ്ഥാനം ഉന്നത ഭരണഘടനാപദവിയാണ്. സംശയത്തിന്റെ നിഴല്‍ വീണാല്‍പോലും ജനാധിപത്യത്തിന് കളങ്കമുണ്ടാക്കും. ഉന്നതപദവി ഉപയോഗിച്ച് പൊതുജനങ്ങളുടെ നികുതിപ്പണം യാതൊരു തത്വദീക്ഷയുമില്ലാതെ ധൂര്‍ത്തടിക്കുകയും കൊള്ളയടിക്കുകയും ചെയ്യുമ്പോള്‍ കണ്ണടച്ച് നോക്കിനില്‍ക്കാന്‍ പ്രതിപക്ഷ നേതാവിനു കഴിയില്ല. സ്പീക്കര്‍, പദവി ഉപയോഗിച്ച് മാതൃകാസ്ഥാപനമായ നിയമസഭയെ മലിനപ്പെടുത്തി. ജനാധിപത്യത്തിന്റെ വികസന സാധ്യതകള്‍ ഉപയോഗിച്ച് എങ്ങനെ കൊള്ള നടത്താമെന്നാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി പരിപാടിയിലൂടെ നടന്നത്.
ട്രിവാന്‍ഡ്രം ഡിക്ലറേഷന്‍ നേട്ടമായി പറയുന്നുണ്ടെങ്കിലും ചെലവാക്കിയതു 2.25 കോടിയാണ്. ആറു പരിപാടി നടത്തിയിരുന്നെങ്കില്‍ എത്ര കോടി ആകുമായിരുന്നു. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി അവസാനിച്ച് രണ്ടുവര്‍ഷമായിട്ടും കരാര്‍ ജീവനക്കാരെ 30,000 രൂപ ശമ്പളത്തില്‍ നിലനിര്‍ത്തുന്നത് എന്തിനാണെന്ന് സ്പീക്കര്‍ മറുപടി നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."