HOME
DETAILS

ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു

  
backup
May 25 2017 | 21:05 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0


തൊടുപുഴ: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും ആരോഗ്യ മേഖലയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍  നിലനില്‍ക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്നതാണ് പ്രധാന പ്രശ്‌നം. സ്‌പെഷലിസ്റ്റുകളടക്കം 40 ഓളം ഡോക്ടര്‍മാരുടെ കുറവ് ഇപ്പോഴും ജില്ലയിലുണ്ട്.
നിലവിലുള്ളവര്‍ കൂടുതല്‍ ജോലി ചെയ്താണ് കുറവ് പരിഹരിക്കുന്നത്. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവും ചികിത്സ തേടിയെത്തുന്ന ആയിരത്തോളം രോഗികളില്‍ മൂന്നിലൊന്നും പനി ബാധിതരാണെന്നാണ് കണക്ക്. എന്നാല്‍, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിക്ക് (എന്‍.ആര്‍.എച്ച്.എം) കീഴില്‍ ഇവിടെ ജോലി ചെയ്തിരുന്ന നാല് ഡോക്ടര്‍മാരെ പിന്‍വലിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ശമ്പളം നല്‍കാന്‍ ഫണ്ടില്ലെന്ന് പറഞ്ഞാണ് ഇവരെ പിന്‍വലിച്ചത്. ഒഴിവുകള്‍ക്കൊപ്പം ഇത്തരം നടപടികള്‍ കൂടിയാകുമ്പോള്‍ ഡോക്ടര്‍മാരുടെ കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്.
പനി ബാധിതര്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിന് ജില്ലയിലെ എല്ലാ ആശുപത്രികളിലും മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. പനി ബാധിച്ചെത്തുന്നവര്‍ക്ക് മരുന്ന് കിട്ടാത്ത സാഹചര്യം കാരണവശാലും ഉണ്ടാകരുതെന്നാണ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ആവശ്യമെങ്കില്‍ പ്രദേശിക തലത്തില്‍ മരുന്ന് വാങ്ങനും ആശുപത്രികള്‍ക്ക് അനുമതി നല്‍കും. ഇതിനായി ജില്ലാ ആശുപത്രി വികസന സമിതിയോട് പത്ത് ലക്ഷം രൂപയുടെ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നമുറക്ക് ആശുപത്രികള്‍ക്ക് വീതിച്ച് നല്‍കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago