HOME
DETAILS

കാതറിന്‍ കാണുന്ന മുഖപടം

  
backup
July 14 2019 | 05:07 AM

katherine-bullock-rethinking-muslim-women-and-the-veil12

 

സ്വാത്രന്ത്യം, സമത്വം, മനുഷ്യാവകാശം തുടങ്ങിയ പദസഞ്ചയങ്ങളുടെ ഘടകവിരുദ്ധ ചേരിയില്‍ മതം, നിഖാബ്, മുത്വലാഖ് തുടങ്ങിയ ആവിഷ്‌കാരങ്ങളെ പ്രതിഷ്ഠിക്കുന്ന നവലിബറല്‍ വാര്‍പ്പുമാതൃകകളുടെ പുതിയ അടവുനയത്തിന്റെ ഭാഗമായി ഹിജാബിനെയും പ്രശ്‌നവല്‍ക്കരിച്ച് അന്യവല്‍ക്കരിക്കാനുള്ള ശ്രമം ഇടക്കെവിടെയോ വച്ച് ട്രാക്ക് തെറ്റി എന്നത് വസ്തുതയാണ്. മതവും മതകീയ ആവിഷ്‌കാരങ്ങളും സാമൂഹിക വ്യവഹാരങ്ങള്‍ക്ക് വിഘാതമാകുമെന്ന പാടിപ്പഴകിയ വാദങ്ങള്‍ക്ക് വീര്യമില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരം മതമൂല്യങ്ങള്‍ മനുഷ്യജീവന് തന്നെ ഭീക്ഷണിയാണെന്ന തരത്തിലുള്ള പുതിയ വ്യഖ്യാനങ്ങളിലേക്ക് കളം മാറ്റിച്ചവിട്ടുന്നത്.

ഹിജാബ് വിവാദഘട്ടത്തില്‍ തദ്‌സംബന്ധിയായി പലകോണില്‍ നിന്നും ഇസ്‌ലാം വിരുദ്ധ ലോബികളില്‍ നിന്നുമൊക്കെ ഉയര്‍ന്നുകേട്ട പ്രതിഷേധ സ്വരങ്ങളുടെ താളവും ഇത്തരത്തിലായിരുന്നു. ഇത്തരം വാര്‍പ്പുമാതൃകകള്‍ കൃത്യവും ക്രിയാത്മകവുമായ നിരീക്ഷണങ്ങളുടെയും അപഗ്രഥനങ്ങളുടെയും അഭാവത്തില്‍ നിന്നും, അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും നവലിബറല്‍ താല്‍പര്യങ്ങളുടെ ആലയില്‍ മാത്രം വളച്ചുകെട്ടിയതും അതിനോട് രാജിയാകുന്നവര്‍ മാത്രം പരിഷ്‌കൃതരും ഇതരരെ പൗരാണികരും അപരിഷ്‌കൃതരുമായി മുദ്രകുത്തുകയും ചെയ്യുന്ന ലിബറല്‍ പൊതുബോധത്തിന് മസ്തിഷ്‌ക അടിമത്വം പ്രഖ്യാപിക്കുന്നതിന്റെയും ഭാഗമാണെന്ന വസ്തുതയെ സമൂഹമധ്യേ തുറന്നുകാണിക്കാന്‍ പ്രാപ്തമായ നിരവധി സമഗ്രപഠനങ്ങള്‍ അക്കാദമിക തലത്തില്‍ നടന്നിട്ടുണ്ട്. പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടാറില്ലെന്ന് മാത്രം.

അത്തരത്തില്‍ വലിയൊരു ബൗദ്ധിക സംവാദങ്ങള്‍ക്ക് വഴിവെക്കുന്ന പഠനമാണ് ടൊറോണ്ടോ സര്‍വകലാശാലയിലെ അധ്യാപകയും പ്രശസ്ത എഴുത്തുകാരിയുമായ കാതറിന്‍ ബുള്ളക്കിന്റെ മുസ്‌ലിം പെണ്ണും മുഖപടവും പൊതുബോധത്തെ പുനരാലോചിക്കുമ്പോള്‍ (Rethinking muslim women and the veil challenging historical and modern steretoypse) എന്ന കനപ്പെട്ട പുസ്തകം. മുസ്‌ലിം സത്രീകളെ കുറിച്ചും ഇസ്‌ലാമിനെകുറിച്ചും ആഗോളതലത്തില്‍ നടക്കുന്ന പഠനങ്ങളില്‍ പലപ്പോഴും വലിയ രീതിയിലുള്ള രീതിശാസ്ത്ര പ്രശ്‌നങ്ങളും വികലമായ മുന്‍ധാരണകളും പ്രകടമായിരുന്നു എന്നത് എഡ്വേര്‍ഡ് സൈ്വദിനെപോലെയുള്ളവര്‍ കൃത്യമായി വിശകലനം ചെയ്തിട്ടുള്ളതാണ്. അത്തരം പ്രതിസന്ധികളെ വലിയ അളവില്‍ തരണം ചെയ്യാന്‍ ഈ കൃതിക്ക് സാധിച്ചു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. മൂടുപടം മതാത്മക ആവിഷ്‌കാരത്തിനപ്പുറം സാംസ്‌കാരികമായ പൊതുബോധത്തിന്റെ ഭാഗമാണെന്നും അത് ധരിക്കുന്ന സത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നുമുള്ള യൂറോകേന്ദ്രിത നിലപാട് എത്രമാത്രം അടിസ്ഥാനരഹിതവും വികലവുമാണെന്ന് ബോധ്യപ്പെടാന്‍, യൂറോ കേന്ദ്രിത ധാരണകളെയും, ഇതരസംസ്‌കാരങ്ങളിലെ അടിച്ചമര്‍ത്തല്‍ പ്രവണതകളെ കുറിച്ചും അവതമ്മിലുള്ള അന്തരത്തെകുറിച്ചും കൃത്യമായി വ്യവഛേദിച്ചറിയേണ്ടതുണ്ട്. ഇതരസാംസ്‌കാരിക ആവിഷ്‌കാരങ്ങള്‍ക്ക് മതാത്മകതയുടെ പരിവേശം നല്‍കി ആധുനികമെന്ന് വിധി എഴുതുകയും മതാത്മകമായ മുസ്‌ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ സ്ത്രീ വിരുദ്ധമെന്നും നിര്‍ബന്ധപീഢയെന്നും വേര്‍തിരിച്ച് കാണുന്നത് സ്വാഭാവികമെന്ന് കരുതാന്‍ തരമില്ല.

ഹിജാബിനെ കുറിച്ചും തത്സംബന്ധിയായ പൊതുബോധത്തെയും രണ്ട് തരത്തിലായാണ് ഈ കൃതി സമീപിക്കുന്നത്. കാനഡയിലെ ടൊറോണ്ടായിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബിനെ കുറിച്ചുള്ള ധാരണകളെ ആരായുന്ന വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്നവരുമായുള്ള അഭിമുഖമാണ് ഒന്നാമത്തെ ഭാഗം. മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് കാലാകാലങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മതവിമര്‍ശനങ്ങളുടെ സ്ത്രീപക്ഷ വാദങ്ങളുടെ ആശയപരമായ ഖണ്ഡനമാണ് രണ്ടാമത്തെ അവലംബം. ഫാത്തിമ മെര്‍നീസിയെയും ആമിന വദൂദിനെയും മിനാ കോള്‍ഫീല്‍ഡിനെയും പോലോത്ത സ്ത്രീപക്ഷ വാദികള്‍ ഉന്നയിക്കുന്ന വിലകുറഞ്ഞ വാദങ്ങളെ കാതറിന്‍ ഖണ്ഡിക്കുന്നത് കൃത്യമായ തെളിവുകളുടെയും വിവരണങ്ങളുടെയും അടിസ്ഥാനത്തിലാണ്.

മൂടുപടം പീഡനപരമാണെന്ന പാശ്ചാത്യവ്യവഹാരത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ടെറോണ്ടോയിലെയും പാശ്ചാത്യന്‍ നാടുകളിലെയും ഹിജാബ് ധാരികള്‍ അത് വിമോചനപരമാണെന്ന് വാദിക്കുമ്പോഴും ഹിജാബിനെ പീഡനപരവും അവകാശനിഷേധത്തിന്റെ കൊടിയടയാളവുമാക്കി തീര്‍ക്കാനാണ് കൊളോണിയല്‍ രാഷ്ട്ര താല്‍പര്യം എന്നും ശ്രമിച്ചിട്ടുള്ളത് എന്ന് കാതറിന്‍ തുറന്നെഴുതുന്നു. മുസ്‌ലിം സ്ത്രീ പൊതുസമൂഹത്തിന്റെ ഭാഗമല്ലെന്നും വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ടവളാണെന്നുമുള്ള ധാരണക്ക് വിരുദ്ധമായി ഹിജാബ് സത്രീക്ക് അവകാശമാക്കി മാറ്റിയത് സ്ത്രീ പൊതുസമൂഹത്തിലും മുഖ്യധാരയിലും അവളുടേതായ പങ്ക് കൃത്യമായി നിര്‍വ്വഹിക്കേണ്ടതുണ്ട് എന്ന വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടൂന്നത് എന്നും, സ്ത്രീക്കും പുരുഷനും ഇടയിലുള്ള പ്രകൃതിപരമായ ഭിന്നതയെ അംഗീകരിക്കുന്നത് പുരുഷമേധാവിത്വത്തെ അംഗീകരിക്കലാണെന്ന സ്ത്രീപക്ഷവാദികളുടെ വാദത്തെ ഇസ്‌ലാമിക കര്‍മപദ്ധതിയിലെ സ്ത്രീപുരുഷ തുല്യതയും സ്ത്രീപുരുഷ വ്യത്യാസമില്ലാത്ത ആരാധനാ സ്വാതന്ത്ര്യവും ദൈവിക അധ്യാപനങ്ങളും ഉദ്ധരിച്ച് കാതറിന്‍ സമര്‍ഥിക്കുന്നു. സ്ത്രീ ശരീരത്തെ വസ്തുവല്‍ക്കരിക്കുകയും ചരക്കുവല്‍ക്കരിക്കുകയും ചെയ്യുന്ന 21- ാം നൂറ്റാണ്ടിലെ ഉപഭോഗ മുതലാളിത്ത സംസ്‌കാരത്തില്‍ ഹിജാബ് സുരക്ഷിതമായ ചെറുത്തുനില്‍പ്പിന്റെ ആയുധമാണെന്നും അത് സ്‌ത്രൈണതയെ വീര്‍പ്പുമുട്ടിക്കില്ലെന്നും തെരഞ്ഞെടുപ്പിലെ അവകാശമില്ലായ്മയുടെ അടയാളമല്ലെന്നും കാതറിന്‍ ബുള്ളക്ക് വ്യക്തമാക്കുന്നു.

ചുരുക്കത്തില്‍ പാശ്ചാത്യന്‍ മുസ്‌ലിം വിരുദ്ധതയെകുറിച്ച് കൃത്യമായി നിരീക്ഷിച്ച് മനസിലാക്കിയതിന്റെ ബോധ്യത്തില്‍ നിന്നാണ് നാസ്തികതയില്‍ നിന്നും ഇസ്‌ലാമിന്റെ സംരക്ഷണത്തിലേക്കുള്ള തന്റെ കുടിയേറ്റമെന്നും അത്തരം തിരിച്ചറിവുകള്‍ കാനഡയിലും ഇതര പാശ്ചാത്യന്‍ നാടുകളിലും വളരെ വിപുലമായി നടന്നുകൊണ്ടിരിക്കുന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഞല്മശ്മഹ ീള വേല ശഹെമാശര ുെശൃശ േ എന്ന നാമധേയത്തില്‍ പാശ്ചാത്യന്‍ നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ബൃഹത്തായ കൂട്ടായ്മകളെന്നും ഇത്തരം കൂട്ടായ്മകളിലൂടെ രൂപപ്പെടുന്ന പൊതുബോധം ഹിജാബിനെയും മത ആവിഷ്‌കാരങ്ങളെയും യഥാവിധി ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായവരാണ് എന്നതിലൂടെ ഇസ്‌ലാമിക ആവിഷ്‌കാരങ്ങളോട് വളരെ ഗുണാത്മകമായ സമീപനം സ്വീകരിക്കുന്ന ഒരു പുതിയ തലമുറ പാശ്ചാത്യന്‍ നാടുകളില്‍ വളര്‍ന്നുവരുമെന്നും കാതറിന്‍ പ്രത്യാശിക്കുന്നു. അദര്‍ ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എ.പി മുഹമ്മദ് അഫ്‌സല്‍, ശ്രീജ എം.പി, ഡോ. പി.കെ അബ്ദുറഹ്മാന്‍ എന്നിവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  11 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  11 days ago