വ്യാപാരി വ്യവസായി ഏകോപന സമിതി സാരഥി ബാബു കോട്ടയില്‍ തന്നെ
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തെരഞ്ഞടുപ്പില്‍ ബാബുകോട്ടയിലിന് തിളക്കമാര്‍ന്ന വിജയം. 87 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എതിര്‍ സ്ഥാനാര്‍ഥി ജോബി വി ചുങ്കത്തിനെ തോല്‍പിച്ചത്. ബാബുകോട്ടയിലിന് 447 വോട്ടും ജോബി വി ചുങ്കത്തിന് 380 വോട്ടുമാണ് ലഭിച്ചത്. ഇന്നലെ രാവിലെ ഒന്‍പത് മണിക്ക് സൂര്യരശ്മി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന തെരഞ്ഞടുപ്പ് കനത്ത പൊലിസ് കാവലോടെയാണ് ആരംഭിച്ചത്.
വോട്ടെണ്ണല്‍ അവസാനിക്കുന്ന സമയം വരെയും ഇരുപക്ഷവും വിജയം അവകാശപ്പെട്ടെങ്കിലും വോട്ടെണ്ണിയപ്പോള്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ബാബു കോട്ടയിലില്‍ വിജയിച്ചതായി വരണാധികാരി പ്രഖ്യപിച്ചതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഔദ്യോഗിക പക്ഷ സ്ഥാനാര്‍ഥിയായ ബാബു കോട്ടയിലിനെതിരെ വിമത സ്ഥാനാര്‍ഥിയായി ജോബി ചുങ്കത്തും മത്സരിക്കുകയാണുണ്ടായത്. അന്ന് ബാബു കോട്ടയിലില്‍ വിജയിക്കുകയായിരുന്നു.
തുടര്‍ന്ന് സമാന്തര സംഘടനയുമായി ജോബി വി ചുങ്കത്ത് മുന്നോട്ട് പോയെങ്കിലും പിന്നീട് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനുമായി നടന്ന ചര്‍ച്ചയില്‍ സംഘടനയിലേക്ക് തിരിച്ച് വരാന്‍ തീരുമാനിക്കുകയായിരുന്നു. സംഘടനക്ക് വരുന്നതിന് മുന്നോടിയായി നിലവിലെ നേതൃത്വവുമായി സഹകരിക്കാന്‍ പറ്റില്ലെന്നും വീണ്ടും തിരെഞ്ഞടുപ്പ് നടത്തി ജില്ലാ പ്രസിഡന്റിനെ തെരഞ്ഞടുത്താല്‍ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്ന് ജോബി വി ചുങ്കത്തിന്റെ നിലപാട് അംഗീകരിച്ച് സംസ്ഥാന നേതൃത്വം ഇടക്കാല തെരഞ്ഞടുപ്പ് നടത്തുകയായിരുന്നു.
അത് കൊണ്ട് ഇരുകൂട്ടര്‍ക്കും തെരഞ്ഞടുപ്പില്‍ വിജയിക്കണമെന്നത് അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായതോടെ വാശിയേറിയ മത്സരമാണ് നടന്നത്. വിജയിച്ചതിനെ തുടര്‍ന്ന് ബാബുകോട്ടയിലിനെ അനുകൂലിക്കുന്നവര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."