HOME
DETAILS

മനോരമ ഇയര്‍ബുക്ക്, അസമിലെ പൗരത്വ പട്ടികപോലെ

  
backup
July 14 2019 | 06:07 AM

open-voice-about-manorama-year-book

 


മനോരമ ഇയര്‍ ബുക്ക് 2019 കേരളത്തിലെ മാധ്യമങ്ങളെക്കുറിച്ച് പറയുന്നിടത്ത് മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന പത്രങ്ങളെയും ദൃശ്യമാധ്യമങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന സമഗ്ര റഫറന്‍സ് ഗ്രന്ഥമെന്ന് അവകാശപ്പെടുന്ന ഇയര്‍ ബുക്കില്‍ മനോരമയെ കുറിച്ചും മനോരമ പ്രസിദ്ധീകരണങ്ങളെ കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്നത് മനസ്സിലാക്കാം, അങ്ങനെയാണ് വേണ്ടതും. എന്നാല്‍, മറ്റ് പത്രങ്ങളെക്കുറിച്ച് പറയുന്നിടത്ത് മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്മഭൂമി, മംഗളം, വീക്ഷണം, ജനയുഗം എന്നിവയെക്കുറിച്ച് പറഞ്ഞപ്പോള്‍,1934 ല്‍ ആരംഭിക്കുകയും കേരളത്തിന്റെ പിന്നാക്ക ന്യൂനപക്ഷ അധഃസ്ഥിത വിഭാഗത്തിന്റെ പടവാളായി മാറുകയും ജനാധിപത്യ ചേരിയുടെ നിലനില്‍പ്പിനായി മനോരമക്കടക്കം വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്ത 'ചന്ദ്രിക', 1984ല്‍ പിറവിയെടുത്ത സിറാജ്, മാധ്യമ ലോകത്ത് പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ച് 1987 ല്‍ ആരംഭിച്ച മാധ്യമം, പിറവിയെടുത്ത അന്ന് തന്നെ ആറ് എഡിഷനുകളുമായി ആരംഭിച്ച, (മനോരമ എഡിറ്റോറിയല്‍ ഡയരക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് പോലും മാധ്യമ ലോകത്തെ ചരിത്രസംഭവമെന്ന് വിശേഷിപ്പിച്ച), ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ലക്ഷക്കണക്കിന് വായനക്കാരുമായി കേരള ജനത നെഞ്ചേറ്റിയ, 2014 ല്‍ ആരംഭിച്ച 'സുപ്രഭാതം'എന്നിവയെ ഒഴിവാക്കിയത് മനഃപ്പൂര്‍വമല്ലെങ്കില്‍ പിന്നെന്താണ് ചാനലുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ദര്‍ശനയും മീഡിയ വണ്ണും പുറത്തായത് അബദ്ധം പിണഞ്ഞതല്ലല്ലോ. ഈ പത്രങ്ങളുടെയും ചാനലുകളുടെയും ലിസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ മീഡിയ ഹാന്‍ഡ് ബുക്കില്‍ വ്യക്തമായുള്ളതാണ്. ഒഴിവാക്കപ്പെട്ട മാധ്യമങ്ങളെല്ലാം ഒരു സമുദായത്തിന്റേത് മാത്രമാകുമ്പോള്‍ എങ്ങനെ മനോരമയെ സംശയിക്കാതിരിക്കും.
ഇത് ചരിത്രത്തില്‍ നിന്ന് തമസ്‌കരിക്കാനുള്ള ഗൂഢശ്രമമാണ്. അസമിലെ പൗരത്വപട്ടിക പോലെയാണ് മനോരമ ഇയര്‍ബുക്കുമുണ്ടാക്കിയത്. ഒരു കാര്യം മനോരമ മനസ്സിലാക്കുന്നത് നല്ലതാണ്. പഴയ കാലമല്ല, ഇവിടെ പരാമര്‍ശിക്കപ്പെട്ട പത്രങ്ങളും ചാനലുകളും കൂടാതെ നിരവധി മറ്റ് പ്രസിദ്ധീകരണങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമൊക്കെ പുറത്തിറക്കുന്ന ഉന്നത വിദ്യാഭ്യാസവും സാമ്പത്തികശേഷിയുമുള്ള ഒരു സമുദായമാണ് ഇപ്പോഴുള്ളത്. മനോരമ കൂകിയാലേ നേരം പുലരൂ എന്നത് മനോരമയുടെ മാത്രം തോന്നലാണ്. ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെങ്കിലും അവസാനം വന്ന, ആദരണീയനായ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെക്കുറിച്ചുള്ള വിഷം ചീറ്റുന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  25 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago