യൂനിവേഴ്സിറ്റി കോളജ് സംഘര്‍ഷം: പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും
തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്സിറ്റ് കോളജ് സംഘര്‍ഷത്തിലെ പ്രതികള്‍ക്കായി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. ഇതിനായി തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കൂടാതെ പ്രതികള്‍ക്കായുള്ള റെയ്ഡിന് കോടതിയുടെ അനുമതിയും അന്വേഷണ സംഘം തേടുന്നുണ്ട്.
പ്രതികള്‍ സി.പി.എം പ്രാദേശിക നേതാക്കളുടെ സംരക്ഷണയിലാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റെയ്ഡിന് അനുമതി തേടുന്നത്. പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അക്രമം നടന്ന് മൂന്ന് ദിവസമായിട്ടും പൊലിസിന് പ്രതികളെ പിടികൂടാന്‍ കഴിയാത്തത് ഏറെ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേസില്‍ ഒരാളെ പൊലിസ് പിടികൂടിയിരുന്നു. നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കേസില്‍ പ്രതികളായ കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്. ഇജാബിനെതിരെ ആദ്യം കേസെടുത്തിരുന്നില്ല. എന്നാല്‍ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ, അഖിലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അനുവാദം നല്കിയാല് ഇന്ന് തന്നെ മൊഴിയെടുക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വ്യക്തികളിലേക്ക് വിഷയം ഒതുക്കി, കോളജിലെ എസ്.എഫ്.ഐയ്ക്ക് എതിരായ ആരോപണങ്ങള്‍ ഒതുക്കിതീര്‍ക്കാനാണ് ശ്രമമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇന്നലെ സംഭവത്തിന് ദൃക്സാക്ഷികളായ യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പൊലിസ് മൊഴിയെടുത്തു. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."