റോഡരികിലെ പൊന്തക്കാട്; കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
തേഞ്ഞിപ്പലം: റോഡരികില്‍ കാടുമൂടിയത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാക്കുന്നു. ചേളാരി-ചെട്ടിപ്പടി റോഡില്‍ പൊറ്റമ്മലിനും ചേറക്കോട് അങ്ങാടിക്കുമിടയിലാണ് റോഡോരം കാടുനിറഞ്ഞ് നില്‍ക്കുന്നത്.
പുല്‍ക്കാട് റോഡിന്റെ ടാറിട്ട ഭാഗത്തേക്ക് ഇറങ്ങി നില്ക്കുന്ന അവസ്ഥയിലാണ്. റോഡിന് നന്നേ വീതി കുറഞ്ഞ ഭാഗത്താണ് ഒരാള്‍പൊക്കത്തില്‍ പുല്‍ക്കാട് വളര്‍ന്നു നില്‍ക്കുന്നത്. ഇവിടെ റോഡില്‍ നടപ്പാതയില്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ വാഹനങ്ങള്‍ക്ക് പോകാനുള്ള ടാറിട്ട ഭാഗത്തെയാണ് ഉപയോഗപ്പെടുത്തുന്നത്.
ഇത് അപകടങ്ങള്‍ക്ക് വഴിവയ്ക്കും. മാത്രമല്ല, റോഡരികില്‍ ഇത്രയേറെ പുല്‍ക്കാടുകള്‍ മൂടി നില്‍ക്കുന്നത് ഇവിടെ ഇഴജന്തുക്കള്‍ താവളമൊരുക്കാനും ഇടവരുത്തും. വിദ്യാര്ഥിളകടക്കം ഒട്ടേറെ ആളുകള്‍ കാല്‍നടയാത്രക്ക് ഉപയോഗപ്പെടുത്തുന്ന ഭാഗത്താണ് യാത്രക്കാര്‍ക്ക് ദുരിതമായി കാട് മൂടിക്കിടക്കുന്നത്. റോഡരികില്‍ തൂണുകളില്‍ സ്ഥാപിച്ച റിഫ്ളക്ടറുകളും പൊന്തക്കാടിനുള്ളിലായതോടെ രാത്രികാലങ്ങളില്‍ ഇവ പ്രകാശിക്കുന്നുമില്ല. ഇത് രാത്രിസമയങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."