HOME
DETAILS

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന: കോര്‍പറേഷന്‍ ഓഫിസിലെ കാന്റീനിന് നോട്ടിസ്

  
backup
July 29 2016 | 23:07 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf

കോഴിക്കോട്: കോര്‍പറേഷന്‍ ഓഫിസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം  നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന്, കാന്റീനില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്നും വൃത്തിഹീനമായ സാഹചര്യം ഉടന്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് കാന്റീന്‍ നടത്തുന്ന കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് അരീക്കല്‍ സ്വദേശി വി.പി ബൈജുവിന് നോട്ടിസ് നല്‍കി.
കാന്റീനില്‍ പഴകിയ ചോറും മറ്റും സൂക്ഷിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ ഒന്‍പതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അധികൃതരും ഒപ്പമുണ്ടായിരുന്നു.
പഴകിയ ഭക്ഷണ സാധനങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നതെന്നു ബോധ്യപ്പെട്ടു. വൃത്തിഹീനമായ അടുക്കളഭാഗം അടിയന്തരമായി നവീകരിക്കാനും നിര്‍ദേശം നല്‍കി. പഴകിയതും ഉപയോഗശൂന്യവുമായ പച്ചക്കറിയും കണ്ടെത്തിയിട്ടുണ്ട്.
കോര്‍പറേഷന്‍ കാന്റീനിനു പുറമെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റു രണ്ടു സ്ഥാപനങ്ങളിലും പരിശോധന നടത്തി. പി.വി.എസ് ആശുപത്രിയിലെ കാന്റീനിലും നഴ്‌സിങ് കോളജ് ഹോസ്റ്റലിലെ മെസിലുമാണു പരിശോധന നടത്തിയത്.
ആശുപത്രി കാന്റീന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നു ബോധ്യപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ഹോസ്റ്റല്‍ മെസിന് ആവശ്യമായ ലൈസന്‍സെടുക്കാനും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും നിര്‍ദേശിച്ചുള്ള നോട്ടിസ് നല്‍കി.
ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ പി.കെ ഏലിയാമ്മ, കോഴിക്കോട് സൗത്ത് ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ. സുജയന്‍, ഫുഡ് സേഫ്റ്റി മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഓഫിസര്‍ പി.ജെ വര്‍ഗീസ് പരിശോധനയ്ക്കു നേതൃത്വം നല്‍കി. മോശമായ സാഹചര്യത്തില്‍ കാണപ്പെട്ട കോര്‍പറേഷന്‍ കാന്റീന്‍ നവീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നവീകരിച്ചശേഷം മാത്രമേ കാന്റീന്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  13 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  15 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago