സി.കെ ശേഖരന്‍ സ്മാരക പുരസ്‌കാരം വിതരണം ചെയ്തു
പയ്യന്നൂര്‍: ജില്ലയിലെ മുതിര്‍ന്ന ലൈബ്രറി പ്രവര്‍ത്തകനുള്ള സി.കെ ശേഖരന്‍ പുരസ്‌കാരം വിതരണം ചെയ്തു.
കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ജി. ഗോപകുമാര്‍ മണ്ടൂരിലെ കെ.എം പരമേശ്വരന്‍ നമ്പീശന് പുരസ്‌കാരം നല്‍കി. അന്നൂര്‍ സഞ്ജയന്‍ ലൈബ്രറി പ്രസിഡന്റായിരുന്ന സി.കെ ശേഖരന്റെ സ്മരണയ്ക്ക് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ അന്നൂസ് സഞ്ജയന്‍ ലൈബ്രറിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു അധ്യക്ഷനായി. ഗ്രന്ഥാലയത്തിന്റെ ആദരവ് പ്രസിഡന്റ് കെ. രാമചന്ദ്രന്‍ നല്‍കി. മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍, കെ.എസ് പൊതുവാള്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ താലൂക്ക് സെക്രട്ടറി എം. ബാലന്‍, തളിപ്പറമ്പ് താലൂക്ക് എക്‌സിക്യുട്ടിവ് കമ്മിറ്റിയംഗം വി.എന്‍ ഗോപി, കെ.എം പരമേശ്വരന്‍ നമ്പീശന്‍, സി.വി വിനോദ്കുമാര്‍, പി. കമ്മാരപൊതുവാള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."