റോഡ് നിര്‍മാണത്തിനിടെ ജല വിതരണ പൈപ്പ് പൊട്ടി
പരപ്പനങ്ങാടി: നാടുകാണി-പരപ്പനങ്ങാടി റോഡ് നിര്‍മാണത്തിനിടെ പരപ്പനങ്ങാടി ടൗണില്‍ കുടിവെള്ള പൈപ്പ്ലൈന് തകര്‍ന്ന് വെള്ളം പാഴാകുന്നു. വെള്ളിയാഴ്ച രാത്രിയാണ് റോഡിന് വേണ്ടി കുഴിയെടുക്കുന്ന പണിക്കിടെ പൈപ്പ് പൊട്ടിയത്.
പൈപ്പ് തകര്‍ന്നതോടെ റോഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. പൊട്ടിയ കാര്യം അറിഞ്ഞിട്ടും വേണ്ട നടപടിയെടുക്കാത്ത വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.
പൈപ്പ് പൊട്ടിയ വെള്ളം ഡ്രൈനേജിലെയും റോഡിലെയും അഴുക്കു വെള്ളത്തിലൂടെ കലര്‍ന്ന് ഒഴുകുന്നതോടെ ടാപ്പിലൂടെ എത്തുന്ന കുടിവെള്ളത്തില്‍ മലിനജലം കലര്ന്നതിനാല് ഉപയോഗിക്കുന്നവര്‍ക്ക് പല രോഗങ്ങളും പടരാന്‍ സാധ്യതയുണ്ട്. വെള്ളത്തിലൂടെ വാഹനങ്ങള്‍ ഓടുമ്പോള്‍ താനൂര്‍ ഭാഗങ്ങളിലേക്ക് ബസ് കാത്തു നില്‍ക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ദേഹത്തേക്കും വെള്ളം തെറിക്കുകയാണ്. റോഡ് പണി തീരുന്നതിന് മുന്‍പ് ടൗണിലുള്ള മുഴുവന്‍ ദ്രവിച്ച പൈപ്പുകളും മാറ്റി സ്ഥാപിച്ച് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."