HOME
DETAILS
MAL
മടിക്കേരിയില്‍ മഞ്ഞപ്പിത്ത ഭീതി
backup
May 25 2017 | 21:05 PM
മടിക്കേരി: മടിക്കേരിയില്‍ മഞ്ഞപ്പിത്ത ഭീതി പടരുന്നു. മടിക്കേരി ആസാദ് നഗറില്‍ പതിമൂന്നോളം പേരില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയതോടെയാണു ജനങ്ങളില്‍ ഭീതി പരന്നത്.
പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് മൂന്നു സ്ക്വാഡുകള്‍ തിരിച്ച് വീടുകള്‍ കയറി പരിശോധന നടത്തി. നഗരത്തില്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമാണു പരിശോധന. വെള്ളത്തില്‍ നിന്നാണോ രോഗം പടരുന്നതെന്നു പരിശോധിക്കാന്‍ പ്രത്യേകസംഘവും രംഗത്തുണ്ട്. രോഗികളുടെ രക്തം പരിശോധിച്ച് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ നല്‍കിവരുന്നതായി ജില്ലാ ആരോഗ്യ അധികാരി രങ്കപ്പന് അറിയിച്ചു. പൊതുജനങ്ങള്‍ വൃത്തിയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാനും വെള്ളംചൂടാക്കി മാത്രം ഉപയോഗിക്കാനും നഗരസഭാധ്യക്ഷ കാവേരിയമ്മ സോമണ്ണ ആവശ്യപ്പെട്ടു. ഹോട്ടല്‍ ഉടമകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."