സമസ്‌ത ഇസ്‌ലാമിക് സെന്റർ ദമാം സിറ്റി കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ സിറ്റി ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന മെമ്പർഷിപ്പ് കാംപയിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ദാറുൽ അമാനിൽ ചേർന്ന കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മാഹിൻ വിഴിഞ്ഞം ഉദ്‌ഘാടനം ചെയ്‌തു. സവാദ് ഫൈസി വർക്കല അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സകരിയ ഫൈസി പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി കരിപ്പമണ്ണ, ഈസ്റ്റേൺ പ്രൊവിൻസ് വർക്കിങ് സെക്രട്ടറി അഷ്‌റഫ് അശ്‌റഫി കരിമ്പ, ഇസ്‌ഹാഖ് കോഡൂർ ആശംസകൾ നേർന്നു. റിട്ടേണിംഗ് ഓഫീസർ മാഹിൻ വിഴിഞ്ഞം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉമറലി ഹസനി അറക്കൽ നന്ദി പറഞ്ഞു.
പ്രധാന ഭാരവാഹികൾ: സകരിയ ഫൈസി പന്തല്ലൂർ (ചെയർമാൻ), ഉമറലി ഹസനി അറക്കൽ (പ്രസിഡന്റ്), ശിഹാബ് താനൂർ (ജനറൽ സിക്രട്ടറി), അസീസ് മൂന്നിയൂർ (ട്രഷറർ). സഹ ഭാരവാഹികൾ: മുസ്തഫ ദാരിമി നിലമ്പൂർ, സവാദ് ഫൈസി വർക്കല (വൈസ് ചെയർമാൻ), അസീസ് വേങ്ങര, ലത്തീഫ് ഹാജി തിരൂർ (വൈസ് പ്രസിഡന്റുമാർ), ഹുസൈൻ കഞ്ഞിപ്പുര (വർക്കിങ് സിക്രട്ടറി), ബഷീർ മുറ്റിച്ചൂർ (ഓർഗ: സിക്രട്ടറി), ഖമറുദ്ധീൻ കൊടുവള്ളി, നാസർ മംഗലം (ജോ: സിക്രട്ടറിമാർ).
വിവിധ സബ്‌കമ്മിറ്റി ഭാരവാഹികൾ: ദഅ്‌വ ചെയർമാൻ: മുസ്തഫ ദാരിമി നിലമ്പൂർ, കൺവീനർ: ഇസ്‌ഹാഖ് കോഡൂർ, റിലീഫ് ചെയർമാൻ: അബൂബക്കർ ഉപ്പള, കൺവീനർ: ശറഫുദ്ധീൻ കാപ്പ്, വിഖായ ചെയർമാൻ: ഷമീർ പയ്യനങ്ങാടി, കൺവീനർ: മുഹാജിർ കാലടി, സർഗലയം ചെയർമാൻ: ഷബീറലി മണ്ണാർക്കാട്, കൺവീനർ: ശറഫുദ്ധീൻ കൊടുവള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."