സമസ്‌ത ഇസ്‌ലാമിക് സെന്റർ ടൊയോട്ട ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ ടൊയോട്ട ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന മെമ്പർഷിപ്പ് കാംപയിന്റെ അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ഹംസ ഹാജി മണ്ണാർക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തർബിയ്യത്തുൽ ഇസ്‌ലാം മദ്‌റസ ചെയർമാൻ ഉമർ വളപ്പിൽ ഉദ്ഘാടനം ചെയ്‌തു. അഷ്‌റഫ് അശ്‌റഫി സ്വാഗതം പറഞ്ഞു. റിട്ടേണിങ് ഓഫീസർ സവാദ് ഫൈസി വർക്കല നിരീക്ഷകൻ ഇസ്ഹാഖ് കോഡൂർ എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
പ്രധാന ഭാരവാഹികൾ: ഹംസ ഹാജി മണ്ണാർക്കാട് (ചെയർമാൻ), അശ്റഫ് അശ്റഫി കരിമ്പ (പ്രസിഡന്റ്), അർശാദ് ചെർപ്പുളശ്ശേരി (ജനറൽ സിക്രട്ടറി), അബ്ബാസ് കാരാകുറുശ്ശി (ട്രഷറർ). സഹ ഭാരവാഹികൾ: സൈതലവി ഹാജി താനൂർ, അബ്ദു കാസർകോട് (വൈസ് ചെയർമാൻ), ശംനാദ് അബൂയാസീൻ, അബ്ദുൽ ഖാദിർ കമാലി, സുബൈർ ഒറ്റപ്പാലം (വൈസ് പ്രസിഡന്റുമാർ), സജീബ് കരുനാഗപ്പള്ളി (വർക്കിങ് സിക്രട്ടറി), ശംസുദ്ദീൻ.വേങ്ങര (ഓർഗ: സിക്രട്ടറി), ബശീർ നെല്ലായ, റിയാസ് മമ്പാട് (ജോ:സിക്രട്ടറിമാർ).
വിവിധ സബ്‌കമ്മിറ്റി ഭാരവാഹികൾ: ദഅ്‌വ ചെയർമാൻ: അശ്റഫ് മൗലവി അമ്പലക്കടവ്, കൺവീനർ: ഷബീർ കണ്ണൂർ, റിലീഫ് ചെയർമാൻ: ശഹീർ തലശ്ശേരി, കൺവീനർ: ഫൈസൽ പട്ടിക്കാട്, വിഖായ ചെയർമാൻ: ഹാരിസ് കണ്ണൂർ, കൺവീനർ: ശംസുദ്ദീൻ വേങ്ങര, സർഗലയം ചെയർമാൻ: അൻസാർ ഒറ്റപ്പാലം, കൺവീനർ: ഖാജാഹുസൈൻ കരിമ്പ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."